പാലാരിവട്ടം പാലം: നിര്‍മാണ മേല്‍നോട്ടം ഇ ശ്രീധരന്

പാലാരിവട്ടം പാലത്തിന്റെ നിര്‍മാണ മേല്‍നോട്ടം ഇ ശ്രീധരന്‍ ഏറ്റെടുത്തേക്കും. ഇത് സംബന്ധിച്ച്‌ സര്‍ക്കാര്‍ ഇ. ശ്രീധരനുമായി ചര്‍ച്ച നടത്തി. ഓഫിസുകള്‍ അടച്ചുപൂട്ടിയത് ബുദ്ധിമുട്ടാകുമെന്ന് ഇ.ശ്രീധരന്‍ പറയുന്നു. പാലം പൊളിക്കാന്‍ രണ്ടാഴ്ച വേണ്ടി വരുമെന്ന് പൊതുമരാമത്ത് വകുപ്പും അറിയിച്ചു. അങ്ങനെയെങ്കില്‍ രണ്ടാഴ്ച ഗതാഗതം നിരോധിക്കേണ്ടി വരും. നിര്‍മാണ നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് മന്ത്രി ജി.സുധാകരന്‍ അറിയിച്ചിട്ടുണ്ട്.

ഇന്നലെയാണ് പാലാരിവട്ടം പാലം പൊളിച്ചു പണിയണമെന്ന് സുപ്രിംകോടതി ഉത്തരവിടുന്നത്. ജസ്റ്റിസ് ആര്‍.എസ് നരിമാന്‍ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. ഹൈക്കോടതിയിലെ ഹര്‍ജി ആറ് മാസത്തിനകം തീര്‍പ്പാക്കണമെന്നും ജനതാത്പര്യമനുസരിച്ച്‌ പാലം പണി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നുമായിരുന്നും സുപ്രിംകോടതി ഉത്തരവിട്ടു.

പാലം ഭാരപരിശോധന നടത്താന്‍ കഴിയാത്ത വിധം അപകടാവസ്ഥയിലാണെന്ന വാദം ശരിവച്ചുകൊണ്ടാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. ഐഐടി ചെന്നൈ, ഇ ശ്രീധരന്‍ എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പാലം പുതുക്കി പണിതാല്‍ നൂറ് വര്‍ഷത്തെ ആയുസ് ഉറപ്പ് നല്‍കുന്നുണ്ട്. ഇതും അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Next Post

സംവരണ തസ്തിക പ്രഖ്യാപിക്കാതെയും ബാക് ലോഗ് നികത്താതെയും അധ്യാപക നിയമനവുമായി കാലിക്കറ്റ് സര്‍വകലാശാല

Thu Sep 24 , 2020
സംവരണ തസ്തിക പ്രഖ്യാപിക്കാതെയും ബാക് ലോഗ് നികത്താതെയും അധ്യാപക നിയമനവുമായി കാലിക്കറ്റ് സര്‍വകലാശാല. അസി. പ്രൊഫസര്‍ തസ്തികയില്‍ സംവരണ വിഭാഗങ്ങള്‍ക്ക് 29 തസ്തിക ബാക് ലോഗായിരിക്കെയാണ് സര്‍വ്വകലാശാലയുടെ നടപടി. ബാക് ലോഗ് അറിയിച്ച്‌ സര്‍വകലാശാല സര്‍ക്കാരിന് അയച്ച കത്തിന്‍റെ പകര്‍പ്പ് മീഡിയവണിന്. മീഡിയവണ്‍ എക്സ്ക്ലൂസീവ്. അസി. പ്രൊഫ 63, അസോസിയേറ്റ് പ്രൊഫ. 29, പ്രൊഫസര്‍ 24 – ആകെ 111 അധ്യാപക തസ്തികയിലേക്കാണ് നിയമനം. നിയമന വിജ്ഞാപനം പുറത്തിറക്കുമ്ബോള്‍ തന്നെ […]

You May Like

Breaking News

error: Content is protected !!