യുകെ: യുണിവേഴ്സിറ്റി വിദ്യാര്‍ഥികളെ സ്വന്തം വീട്ടില്‍ പോകുന്നതില്‍ നിന്നും വിലക്കി സ്കോട്ടിഷ് സര്‍ക്കാര്‍ !

എഡിന്‍ബറോ : കൊറോണ വൈറസ് ബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യുണിവേഴ്സിറ്റി വിദ്യാര്‍ഥികളെ സ്വന്തം വീട്ടില്‍ പോകുന്നതില്‍ നിന്നും വിലക്കി സ്കോട്ടിഷ് സര്‍ക്കാര്‍ ഉത്തരവിട്ടു. കോളേജ് / യുണിവേഴ്സിറ്റി അവധിക്കാലത്ത്‌ മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ സ്വന്തം വീടുകളില്‍ പോകുന്നതില്‍ നിന്നുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് വിലക്കുള്ളത്. വിദ്യാര്‍ഥികള്‍ ഇപ്പോള്‍ താമസിക്കുന്ന വീടുകളില്‍ തന്നെ കഴിയാനാണ് പുതിയ നിര്‍ദേശം. വിവിധ സ്ഥലങ്ങളില്‍ നിന്നുമെത്തുന്ന വിദ്യാര്‍ഥികള്‍ സ്വന്തം കുടുംബത്തില്‍ കൊറോണ ബാധ പരത്താന്‍ സാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. ഇത് വീടുകളില്‍ താമസിക്കുന്ന വൃദ്ധരിലും മറ്റു രോഗികളിലും കൊറോണ ബാധ വേഗത്തില്‍ പടരാന്‍ കാരണമാകുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

സ്കോട്ട്ലാണ്ടിലെ വിവിധ സര്‍വകലാശാലകളില്‍ കൊറോണ ബാധ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗ്ലാസ്കോ യുണിവേഴ്സിറ്റിയില്‍ 124 വിദ്യാര്‍ഥികള്‍ക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 600 വിദ്യാര്‍ഥികള്‍ കോറന്‍റ്റയ്നില്‍ പോയിരുന്നു. മാസങ്ങളുടെ ഇടവേളക്ക് ശേഷം സ്കോട്ട്ലാണ്ടിലുടനീളം കൊറോണ വൈറസ് വീണ്ടും വ്യാപകമായിട്ടുണ്ട്. ശക്തമായ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ ആണ് സ്കോട്ടിഷ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുന്നത്.


Next Post

മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട

Fri Sep 25 , 2020
മലപ്പുറം : മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട . വാഹന പരിശോധനക്കിടെ 300 കിലോ കഞ്ചാവ് പിടികൂടി. ഉള്ളി നിറച്ച മിനിലോറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത് . സംഭവത്തില്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്തു .ഇന്ന് പുലര്‍ച്ചെ 3 മണിയോടെ മലപ്പുറം ചാപ്പനങ്ങാടി സ്‌കൂള്‍ന് സമീപത്ത് വെച്ചാണ് വാഹന പരിശോധനക്കിടെ പോലീസ് 300 കിലോ കഞ്ചാവ് പിടികൂടിയത്.അരീക്കോട് സ്വദേശി ഷാഹുല്‍ ഹമീദ്, മഞ്ചേരി സ്വദേശി അക്ബര്‍ അലി,കോട്ടക്കല്‍ സ്വദേശി […]

Breaking News

error: Content is protected !!