യുകെ: കൊറോണ വൈറസ് ബാധ ഒരാഴ്ചക്കുള്ളില്‍ ഇരട്ടിയായി; കര്‍ശന നടപടികളുമായി സര്‍ക്കാര്‍ !

ലണ്ടന്‍: കൊറോണ വൈറസ് ബാധ നിരക്ക് ഒരാഴ്ചക്കുള്ളില്‍ ഏകദേശം ഇരട്ടിയായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ആഴ്ചയില്‍ ദിവസേന 3395 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് ഇന്നലെ 6634 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ സയന്‍റിഫിക് അഡ്വൈസര്‍ സര്‍ പാട്രിക് വാലന്‍സ് നേരത്തെ ഇതിനെ പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൊവ്വാഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബുധനാഴ്ച 456 പോസിറ്റീവ് കേസുകള്‍ യുകെയില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ 40 പേര്‍ യുകെയില്‍ കൊറോണ ബാധ മൂലം മരിച്ചു. ഇതില്‍ ബുധനാഴ്ച മരിച്ച മൂന്ന് പേരും ഉള്‍പ്പെടും.
മരണ നിരക്ക് ക്രമേണ വര്‍ധിച്ചുവരുന്ന കാഴ്ചയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പുതിയ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയന്ത്രണങ്ങള്‍ കൊണ്ട് വന്നെങ്കിലും, അവയെല്ലാം വെറും കടലാസില്‍ മാത്രം ഒതുങ്ങുന്നവയാണെന്നാണ് ആക്ഷേപം.

പൊതു സ്ഥലങ്ങളില്‍ ഫേസ് മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയിട്ടുങ്കിലും പകുതിയില്‍ അധികം പേര്‍ ഈ നിയമം പാലിക്കുന്നില്ല. ഫേസ് മാസ്ക് നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ കാര്യമായ തയ്യാറെടുപ്പുകളും നടത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Next Post

യുകെ: യുണിവേഴ്സിറ്റി വിദ്യാര്‍ഥികളെ സ്വന്തം വീട്ടില്‍ പോകുന്നതില്‍ നിന്നും വിലക്കി സ്കോട്ടിഷ് സര്‍ക്കാര്‍ !

Fri Sep 25 , 2020
എഡിന്‍ബറോ : കൊറോണ വൈറസ് ബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യുണിവേഴ്സിറ്റി വിദ്യാര്‍ഥികളെ സ്വന്തം വീട്ടില്‍ പോകുന്നതില്‍ നിന്നും വിലക്കി സ്കോട്ടിഷ് സര്‍ക്കാര്‍ ഉത്തരവിട്ടു. കോളേജ് / യുണിവേഴ്സിറ്റി അവധിക്കാലത്ത്‌ മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ സ്വന്തം വീടുകളില്‍ പോകുന്നതില്‍ നിന്നുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് വിലക്കുള്ളത്. വിദ്യാര്‍ഥികള്‍ ഇപ്പോള്‍ താമസിക്കുന്ന വീടുകളില്‍ തന്നെ കഴിയാനാണ് പുതിയ നിര്‍ദേശം. വിവിധ സ്ഥലങ്ങളില്‍ നിന്നുമെത്തുന്ന വിദ്യാര്‍ഥികള്‍ സ്വന്തം കുടുംബത്തില്‍ കൊറോണ ബാധ പരത്താന്‍ സാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. ഇത് […]

You May Like

Breaking News

error: Content is protected !!