കൊറോണ വൈറസ് നിങ്ങളുടെ വാതില്‍പ്പടിയില്‍ കാത്തു നില്‍ക്കുന്നു; നിങ്ങളുടെ കുടുംബത്തെ അനാഥരാക്കാതിരിക്കുക !

15 മുതല്‍ 49 വരെ പ്രായമുള്ളവര്‍ കോവിഡ് ബാധിച്ച് ആശുപത്രിയിലെത്തുന്നത് വര്‍ധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. മറ്റു പകര്‍ച്ചപ്പനികളോടൊപ്പം കോവിഡും ബാധിക്കാമെന്നും ഡബ്ള്യൂ.എച്ച്.ഒ ആരോഗ്യ വിദഗ്ധ ഡോ. മരിയ വാന്‍ വ്യക്തമാക്കി. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന റൂയിലി നഗരം ചൈന അടച്ചു.

2021 അവസാനത്തോട് കൂടിയേ അമേരിക്കയില്‍ കോവിഡ് വാക്സിന്‍ വ്യാപകമായി ലഭ്യമാകൂ എന്ന് യു.എസ് സെന്‍റര്‍ ഫോര്‍ ഡിസീസ് വ്യക്തമാക്കി. അതിനിടെ ലോകത്ത് കോവിഡ് ബാധിതര്‍ മൂന്ന് കോടി നാല്‍പ്പത്തി രണ്ടായിരവും മരണം 9 ലക്ഷത്തി നാല്‍പ്പത്തി അയ്യായിരവും കടന്നു.

കേരളത്തില്‍ ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍, പാലക്കാട് 419 വീതം, കോട്ടയം 322, കാസര്‍ഗോഡ് 268, പത്തനംതിട്ട 191, ഇടുക്കി 114, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ രണ്ട് കോവിഡ് രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചെന്ന് പരാതി. മൂന്ന് മണിക്കൂറോളം വൈദ്യുതി തടസപ്പെട്ടെന്ന് ബന്ധുക്കള്‍. കഴിഞ്ഞ ദിവസം സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യശോദ, കൌരവന്‍ എന്നിവരാണ് മരിച്ചത്. എന്നാല്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ഓക്സിജന്‍ വിതരണം തടസപ്പെട്ടിട്ടില്ലെന്ന് കലക്ടര്‍ കെ വിജയ കാർത്തികേയൻ പറ‍ഞ്ഞു.

കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തൂടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിച്ചത്. കോവിഡ് പോസിറ്റിവ് ആയതിന് ശേഷം യശോദ, കൌരവിനെയും ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. എന്നാല്‍ ചൊവ്വാഴ്ച രാവിലെ ആശുപത്രിയിൽ വൈദ്യുതി തകരാറുണ്ടായി. തുടര്‍ന്ന് ഐസൊലേഷന്‍ വാർഡിലടക്കം വൈദ്യുതി നിലച്ചു. ആ സമയത്താണ് ഇരുവര്‍ക്കും ശ്വാസതടസ്സം അനുഭവപ്പെട്ടു തുടര്‍ന്ന് ഉച്ചയോടെ മരണം സംഭവിച്ചവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

പവർ ബാക്കപ്പ് സൗകര്യമുള്ളതിനാൽ ഓക്സിജൻ ലൈനുകൾ തകരാറിലല്ലെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞു. മരിച്ചവര്‍ നേരത്തെ ഗുരുതരമായ പ്രശ്നങ്ങൾ അനുഭവിച്ചിരുന്നു. ഓക്സിജന്‍ ലഭിക്കാതെയല്ല മരണം സംഭവിച്ചതെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് തിരുപ്പൂര്‍ കളക്ടർ പറഞ്ഞു.

Next Post

ബ്രിട്ടണിൽ കോവിഡ് നിയന്ത്രണങ്ങള്‍ ആറ് മാസത്തേക്ക് കൂടി നീട്ടേണ്ടി വരുമെന്ന് ബോറിസ് ജോണ്‍സണ്‍ !

Sat Sep 26 , 2020
ബ്രിട്ടണിൽ കോവിഡ് നിയന്ത്രണങ്ങള്‍ ആറ് മാസത്തേക്ക് കൂടി നീട്ടേണ്ടി വരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ആളുകള്‍ ലംഘിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇംഗ്ലണ്ടില്‍ പൊതുപരിപാടികളില്‍ എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കും. റസ്റ്റോറന്‍റുകളുടെയും പബ്ബുകളുടെയും പ്രവര്‍ത്തന സമയം കുറച്ചു. ഷോപ്പുകളിലെ ജീവനക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 15 ആയി ചുരുക്കും. നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂട്ടം ചേരുന്നതിനും മാസ്ക് ധരിക്കാത്തതിനുമുള്ള പിഴ 200 പൌണ്ട് ആയി ഉയര്‍ത്തുമെന്നും […]

Breaking News

error: Content is protected !!