ബ്രിട്ടണിൽ കോവിഡ് നിയന്ത്രണങ്ങള്‍ ആറ് മാസത്തേക്ക് കൂടി നീട്ടേണ്ടി വരുമെന്ന് ബോറിസ് ജോണ്‍സണ്‍ !

ബ്രിട്ടണിൽ കോവിഡ് നിയന്ത്രണങ്ങള്‍ ആറ് മാസത്തേക്ക് കൂടി നീട്ടേണ്ടി വരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ആളുകള്‍ ലംഘിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇംഗ്ലണ്ടില്‍ പൊതുപരിപാടികളില്‍ എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കും. റസ്റ്റോറന്‍റുകളുടെയും പബ്ബുകളുടെയും പ്രവര്‍ത്തന സമയം കുറച്ചു. ഷോപ്പുകളിലെ ജീവനക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 15 ആയി ചുരുക്കും. നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂട്ടം ചേരുന്നതിനും മാസ്ക് ധരിക്കാത്തതിനുമുള്ള പിഴ 200 പൌണ്ട് ആയി ഉയര്‍ത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആവശ്യമെങ്കില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ചൊവ്വാഴ്ച രാവിലെ സ്‌കോട്ട്‌ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം യുകെയിലുടനീളം സമാനമായ നടപടികൾ സ്വീകരിക്കുമെന്നും ജോൺസൺ പറഞ്ഞു.

Next Post

അധിനിവേശം അവസാനിപ്പിച്ച് ഇസ്‌റാഈല്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാജ്യം സ്ഥാപിക്കണം,ജൂതരാഷ്ട്രത്തിനെതിരേ ശക്തമായ നിലപാടുമായി കുവൈത്ത്

Sun Sep 27 , 2020
യു.എ.ഇയും ബഹ്‌റൈനും ഇസ്‌റാഈലുമായി കരാറുണ്ടാക്കിയതോടെ കൂടുതല്‍ അറബ് രാജ്യങ്ങള്‍ ഈ വഴി പിന്തുടരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ജൂതരാഷ്ട്രത്തിനെതിരേ ശക്തമായ നിലപാടുമായി കുവൈത്ത്. ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കുകയും കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാജ്യം സ്ഥാപിക്കുകയും ചെയ്യണമെന്ന് യു.എന്‍ പൊതുസഭയെ അഭിമുഖീകരിച്ച്‌ നടത്തിയ വിര്‍ച്വല്‍ പ്രസംഗത്തില്‍ കുവൈത്ത് പ്രധാനമന്ത്രി ശെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് പറഞ്ഞു. ഫലസ്തീന്‍ പ്രശ്‌നം അറബ്-ഇസ്‌ലാമിക ലോകത്തെ പ്രധാന വിഷയമായി ഇപ്പോഴും നിലനില്‍ക്കുകയാണ്. […]

Breaking News

error: Content is protected !!