IPL : അത്ഭുതകരമായ സേവിംഗുമായി നിക്കോളാസ് ; വിശ്വസിക്കാനാവാതെ താരങ്ങള്‍ !

ഇന്നലെ ഐ.പി.എല്ലില്‍ കിങ്സ് ഇലവൻ പഞ്ചാബും രാജസ്ഥാൻ റോയൽസും തമ്മില്‍ നടന്ന മത്സരത്തില്‍ താരമായത് രാഹുല്‍ തെവാതിയയുടെ വെടിക്കെട്ട് ഇന്നിങ്സാണ്. ആദ്യം മോശം പ്രകടനം കാഴ്ച്ചവെച്ച് മത്സരം കൈവിട്ടുപോയെന്ന് കരുതിയ സമയത്ത് അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ച്ചവെച്ച് മത്സരം തിരിച്ചുപിടിച്ച് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ് താരം. എന്നാല്‍ ഇതിനൊപ്പം മറ്റൊരു സംഭവം കൂടി നടന്നു. ലോകത്തെ ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം അത്ഭുതപ്പെട്ട് ‘ഇത് എങ്ങനെ സാധിച്ചു?’ എന്ന് ചോദിച്ച ഒരു സംഭവം.

മത്സരത്തില്‍ മിന്നും ഫോമില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് രാജസ്ഥാന്‍ താരവും മലയാളിയുമായ സഞ്ജു സാംസണ്‍. അങ്ങനെ മത്സരത്തിന്റെ എട്ടാം ഓവറിൽ ആർ.അശ്വിന്റെ പന്ത് സഞ്ജു അതിര്‍ത്തിയിലേക്ക് പറത്തി. എല്ലാവരും സിക്സെന്ന് ഉറപ്പിച്ചിരിക്കെ അവിടെ അയാള്‍ ഉണ്ടായിരുന്നു ! നിക്കോളാസ് പൂരൻ. അതിര്‍ത്തിക്കും രണ്ട് വാര അപ്പുറം വീഴുമായിരുന്ന പന്ത് പൂരന്‍ പറന്ന് പിടിക്കുന്നു. അതിശയിപ്പിക്കുന്ന മെയ്‍വയക്കവും കൃത്യതയും എല്ലാം എടുത്തുകാണിക്കുന്ന ഒന്നാന്തരം സേവ്. അപ്പോഴും ആര്‍ക്കും വിശ്വസിക്കാനായില്ല. എന്നാല്‍ റീപ്ലേയില്‍ എല്ലാവരും അത് കണ്‍കുളിര്‍ക്കെ കണ്ടു. പിന്നാലെ അഭിനന്ദങ്ങളുമായി ഇതിഹാസങ്ങള്‍ രംഗത്ത് വന്നു.

ഫീല്‍ഡിങ് ഇതിഹാസം റോഡ്സും സച്ചിനും സെവാഗുമടക്കമുള്ള താരങ്ങൾ വിൻഡീസ് താരത്തിന് അഭിനന്ദനവുമായെത്തി. പഞ്ചാബിന്റെ ഫീൽഡിങ് കോച്ചായ ദക്ഷിണാഫ്രിക്കയുടെ മുൻതാരം റോഡ്സ് ഡഗ്ഔട്ടിൽ നിന്ന് എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് പൂരനെ അഭിനന്ദിച്ചത്. ട്വിറ്ററിലൂടെയായിരുന്നു സെവാഗിന്റേയും സച്ചിന്റേയും അഭിനന്ദനം.

Next Post

അബ്ദുള്ളക്കുട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം; വിശ്വസിക്കാനാകാതെ ബിജെപി കേരള നേതൃത്വം !

Tue Sep 29 , 2020
അബ്ദുള്ളക്കുട്ടി ദേശീയ വൈസ് പ്രസിഡന്‍റാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ദേശീയ ഉപാദ്ധ്യക്ഷനെ തീരുമാനിക്കുന്നത് സംബന്ധിച്ച് സംസ്ഥാന പാര്‍ട്ടി പ്രസിഡന്‍റിനെ അറിയിക്കേണ്ടതാണെന്നും താനേതായാലും ആ ചര്‍ച്ചയില്‍ ഭാഗമായില്ലെന്നും എം.ടി രമേശ് പറഞ്ഞു. അതെ സമയം അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്‍റാക്കിയ തീരുമാനം കേരളത്തിലെ പാര്‍ട്ടിക്ക് ഗുണകരമാകുമെന്നും ആദ്യം കേട്ടപ്പോള്‍ സന്തോഷവും മതിപ്പും തോന്നിയെന്നും അദ്ദേഹം പറഞ്ഞു. ശോഭാ സുരേന്ദ്രന്‍ ബി.ജെ.പിയില്‍ സജീവമാകാത്തതിലും എം.ടി രമേശ് മറുപടി […]

Breaking News

error: Content is protected !!