കുവൈത്തിലേക്ക് യാത്രതിരിച്ച മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ യു.എ.ഇയില്‍ പ്രയാസത്തില്‍

കുവൈത്തിലേക്ക് യാത്രതിരിച്ച മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ യു.എ.ഇയില്‍ പ്രയാസത്തില്‍. ദുബൈയില്‍ നിന്നും മറ്റും കുവൈത്തിലേക്കുള്ള വിമാന നിരക്ക് വന്‍തോതില്‍ വര്‍ധിച്ചതാണ് പലരെയും വെട്ടിലാക്കിയത്.

നാട്ടില്‍ നിന്നും യു.എ.ഇയിലെത്തി കുവൈത്തിലേക്ക് നേരിട്ട് ടിക്കറ്റെടുക്കാന്‍ ശ്രമിച്ചവരാണ് ദുരിതത്തിലായത്. ഇന്ത്യ ഉള്‍പ്പെടെ 33 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് കുവൈത്തിലേക്ക് വരാന്‍ വിലക്കുള്ളതു കൊണ്ടാണ് മലയാളികളും മറ്റും യു.എ.ഇയെ ഇടത്താവളമാക്കി മാറ്റാന്‍ നിര്‍ബന്ധിതമായിരിക്കുന്നത്. പ്രതിസന്ധി തീര്‍ക്കാന്‍ ഉന്നതതല ഇടപെവല്‍ വേണമെന്നാണ് കുവൈത്ത് പ്രവാസികളുടെ ആവശ്യം.

Next Post

ഒമാനില്‍ വീണ്ടും തീപിടിത്തം

Sun Oct 4 , 2020
മസ്കറ്റ് : ഒമാനില്‍ വീണ്ടും തീപിടിത്തം. നോര്‍ത്ത് ബാത്തിന ഗവര്‍ണറേറ്റില്‍ സഹം വിലായത്തിലെ ഒരു വാണിജ്യ സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞയുടന്‍ അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്നും, അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ട്വിറ്ററിലൂടെ അറിയിച്ചു. തീപിടിത്തത്തില്‍ കാരണം വ്യക്തമല്ല. അന്വേഷണം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഒന്നിലും ഒമാനില്‍ തീപിടിത്തമുണ്ടായി. സലാലയില്‍ ദോഫാര്‍ ഗവര്‍ണറേറ്റില്‍ ഔകത്ത്’ വ്യവസായ മേഖലയിലെ ഒരു മരപ്പണിശാലയുടെ […]

Breaking News

error: Content is protected !!