
ലൂട്ടന്‍ : 2019ലെ മഹാ പ്രളയത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട ഒരു കുടുംബത്തിന് ലൂട്ടന്‍ മലയാളി മുസ്ലിം അസോസിയേഷന് (LUMMA) നിര്‍മിച്ച് നല്കിയ വീടിന്റെ താക്കോല്‍ ദാനം ഞായറാഴ്ച നടന്നു. മലപ്പുറം അരീക്കോട് സുല്ലമുസ്സലാം ഹയര്‍സെക്കന്‍ഡറി സെക്കണ്ടറി സ്കൂള്‍ 1995 ബാച്ചിലെ പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയുമായി ചേര്‍ന്നാണ് ‘ലുമ്മ’ ഈ പ്രോജക്റ്റ് ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത്. താക്കോല്‍ ദാന ചടങ്ങില്‍ ലുമ്മ പ്രതിനിധി ഷാഹിദ് കൊല്ലത്തൊടി ഓണ്‍ലൈനിലൂടെ സംബന്ധിച്ചു.
വടക്കന്‍ കേരളത്തിന്റെ മലയോര മേഖലകളില്‍ കഴിഞ്ഞ വര്‍ഷം
ഉണ്ടായ വന്‍ ഉരുള്‍പൊട്ടലിലും തുടര്‍ന്നുണ്ടായ പ്രളയത്തിലും നൂറ് കണക്കിന് വീടുകളാണ് ആഴ്ചകളോളം വെള്ളത്തിനടിയിലായത്. എന്നാല്‍ വെള്ളം ഇറങ്ങിയ ശേഷം ചില വീടുകള്‍ തീരെ വാസയോഗ്യമല്ലാതായി. ഇത്തരത്തിലുള്ള വീടുകള്‍ പുനര്‍ നിര്‍മിച്ച് നല്കുന്നത്തിന്റെ ഭാഗമായാണ് ‘ലുമ്മ’ മെമ്പര്‍മാര്‍ ഒരു വീട് നിര്‍മിച്ച് നല്കാന് തീരുമാനിച്ചത്. സംഘടനക്ക് പുറത്ത് നിന്നുള്ള
ധാരാളം അഭ്യുദയകാംക്ഷികളും ഈ പ്രോജക്റ്റിന് ധന സഹായം നല്കുകയുണ്ടായി.
ഈ ഉദ്യമത്തിന് സഹായ സഹകരണങ്ങള്‍ നല്കിയ എല്ലാവരോടും സംഘടന പ്രസിഡന്റ് മൂസാന്‍ മരക്കാര്‍, സെക്രട്ടറി അബ്ദുല്‍ സലാം കുന്നുമ്മല്‍ എന്നിവര്‍ നന്ദി അറിയിച്ചു.
