തൊഴില്‍ വിസകള്‍ അനുവദിച്ചുകൊണ്ട്‌ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ യുഎഇ

കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ യുഎഇ. ഇതിന്റെ ഭാഗമായി രാജ്യത്തേക്ക് ഭാഗികമായി തൊഴില്‍ വിസകള്‍ അനുവദിച്ച്‌ തുടങ്ങാന്‍ തീരുമാനിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എന്‍ട്രി പെര്‍മിറ്റ് അനുവദിക്കുമെന്നാണ് തിങ്കളാഴ്‍ച ഫെഡറല്‍ അതിരോറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചത്.

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുറമെ സര്‍ക്കാര്‍, അര്‍ദ്ധ-സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും തൊഴില്‍ വിസകള്‍ അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്മെന്റ് അതോരിറ്റിയുമായി സഹകരിച്ചായിരിക്കും ഇതിനുള്ള നടപടികള്‍. കൊവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ പി.സി.ആര്‍ പരിശോധന ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും വിദേശികള്‍ക്ക് ജോലിക്കായി എത്താനാവുന്നത്.

Next Post

സഊദിയില്‍ സ്വര്‍ണ ഉത്പാദനം 158 ശതമാനം ഉയര്‍ന്നതായി ഖനന- വ്യവസായ മന്ത്രാലയം

Tue Oct 6 , 2020
ദമാം | സഊദിയില്‍ ഈ വര്‍ഷത്തെ സ്വര്‍ണ ഉത്പാദനം 158 ശതമാനം ഉയര്‍ന്നതായി ഖനന- വ്യവസായ മന്ത്രാലയം അറിയിച്ചു. 2019 അവസാനത്തോടെ രാജ്യത്തെ സ്വര്‍ണ ഉത്പാദനം 12,353 കിലോഗ്രാമിലെത്തിയതായും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ അപേക്ഷിച്ച്‌ ഉത്പാദന നിരക്കില്‍ ഗണ്യമായ വാര്‍ധനവാണ് രേഖപ്പെടുത്തിരിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു. വെള്ളിയുടെ ഉത്പാദനത്തിലും പശ്ചിമേഷ്യയില്‍ സഊദി അറേബ്യ തന്നെയാണ് പ്രഥമ സ്ഥാനത്തുള്ളത്. കഴിഞ്ഞ വര്‍ഷം 5588 കിലോ ഗ്രാം വെള്ളിയാണ് ഉത്പാദിപ്പിച്ചത്. രാജ്യത്തെ വ്യവസായ ഖനന […]

Breaking News

error: Content is protected !!