യുകെ : മരണനിരക്ക് കുത്തനെ കൂടുന്നു; ചൊവ്വാഴ്ച 14,162 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു !

ലണ്ടന്‍ : യുകെയില്‍ കൊറോണ ബാധ നിരക്കില്‍ വന്‍ വര്‍ധന.
70 പേര്‍ക്കാണ് ചൊവ്വാഴ്ച കൊറോണ ബാധ മൂലം ബ്രിട്ടനില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ മൊത്തം മരണ സംഖ്യ 42,555 കഴിഞ്ഞു. എന്നാല്‍ നാഷണല്‍ സ്റ്റാറ്റസ്റ്റിക്സ് ഏജന്‍സിയുടെ കണക്കു പ്രകാരം
മരണ സംഖ്യ 58,000 കവിഞ്ഞിട്ടുണ്ട്. ഇന്നലെ മൂവായിരത്തോളം പേരെ പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

14,162 പേര്‍ക്ക് കൂടി ബുധനാഴ്ച കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗ ബാധിതരുടെ എണ്ണം 554,275 ആയി.
കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ആയിരത്തിലധികം പേരുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. വേന്റിലേറ്ററില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം ഒരാഴ്ചക്കിടെ 281ല്‍ നിന്നും 376 വര്‍ധിച്ചു.


Next Post

വിദേശികള്‍ക്ക്​ ഇനി രാജ്യത്തെ ഒമ്പത്​ സ്ഥലങ്ങളില്‍ വസ്തുവകകള്‍ സ്വന്തമാക്കാം; ദോഹ

Thu Oct 8 , 2020
ദോഹ: വിദേശികള്‍ക്ക്​ ഇനി രാജ്യത്തെ ഒമ്ബത്​ സ്​ഥലങ്ങളില്‍ വസ്​തുവകകള്‍ സ്വന്തമാക്കാം. ഖത്തര്‍ റിയല്‍ എസ്​റ്റേറ്റ് വിപണിയില്‍ മികച്ച മുന്നേറ്റം നടത്താനും സാമ്ബത്തിക വളര്‍ച്ച കൈവരിക്കാനും പുതിയ തീരുമാനം സാധ്യമാകുമെന്ന് നീതിന്യായ മന്ത്രാലയം വ്യക്തമാക്കി. റിയല്‍ എസ്​റ്റേറ്റ് മേഖലയില്‍ വിദേശ ഉടമസ്​ഥതാവകാശം നല്‍കുന്ന നിയമം 2018ലാണ് ഖത്തര്‍ പാസാക്കിയത്. ഇതിന്‍െറ തുടര്‍നടപടികളുടെ ഭാഗമായാണ്​ വിദേശികള്‍ക്ക്​ സ്വത്തുക്കള്‍ സ്വന്തമാക്കാനുള്ള സ്​ഥലങ്ങളുടെ എണ്ണം മൂന്നില്‍നിന്ന്​ ഒമ്ബതാക്കി ഉയര്‍ത്തിയിരിക്കുന്നത്​. കൂടാതെ വിദേശകമ്ബനികള്‍ക്ക് റിയല്‍ എസ്​റ്റേറ്റ് ആവശ്യങ്ങള്‍ക്കായി […]

Breaking News

error: Content is protected !!