യുകെ : ലീഡ്സില്‍ മലയാളി സഹോദരങ്ങളുടെ ജാഗ്രതയില്‍ ഒഴിവായത് ഒരു വന്‍ റോഡപകടം !

ലീഡ്സ്: ലീഡ്സില്‍ നിന്നും ഹരോഗേറ്റിലേക്കുളള A61 റോഡില്‍ രണ്ട് മലയാളി സഹോദരങ്ങളുടെ ജാഗ്രതയില്‍ ഒഴിവായത് ഒരു വന്‍ ദുരന്തം. യുകെ സര്‍ക്കാരിന്‍റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വര്‍ക്ക് ആന്‍ഡ്‌ പെന്‍ഷനില്‍ ഉദ്യോഗസ്ഥനായ അജേഷ് വര്‍ഗീസും സഹോദരന്‍ അനോജ് വര്‍ഗീസുമാണ് മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ യുകെയിലെ മലയാളികള്‍ക്കെല്ലാം മാതൃകയായത്.

ചൊവ്വാഴ്ച രാത്രി 11 മണിയോടെ ലീഡ്സ്ല്‍ നിന്നും ഹരോ ഗേറ്റിലേക്കുളള യാത്ര മധ്യേ റോഡിലേക്ക് മുറിഞ്ഞു വീണ് കിടക്കുന്ന വലിയ മരക്കൊമ്പുകള്‍ ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു. സാധാരണ ഗതിയില്‍ കാര്‍ സഡന്‍ ബ്രേക്കിട്ട് നിര്‍ത്തി യുടേണ്‍ എടുത്ത് സ്ഥലം കാലിയാക്കുകയാണ് എല്ലാ ഡ്രൈവര്‍മാരും ചെയ്യുക. എന്നാല്‍ മരം വീണ് കിടക്കുന്നത് ഒരു വളവില്‍ ആയതിനാലും വാഹനങ്ങള്‍ അമിത് വേഗത്തില്‍ പോകുന്ന റോഡ്‌ ആയതിനാലും പിന്നാലെ വരുന്ന കാറുകള്‍ അപകടത്തില്‍പ്പെട്ട് മരണം വരെ സംഭവിക്കുമെന്ന് ഈ സഹോദരങ്ങള്‍ കണക്ക് കൂട്ടി. തുടര്‍ന്ന് സ്വന്തം കാര്‍ റോഡിന് മധ്യേ ഹസാര്‍ഡ്‌ ലൈറ്റ് ഇട്ട് നിര്‍ത്തിയ ഇവര്‍ സാവധാനത്തില്‍ വലിയ മരക്കൊമ്പുകള്‍ റോഡിന് പുറത്തേക്ക് മാറ്റിയിടുകയായിരുന്നു.

വൈകാതെ സ്ഥലത്തെത്തിയ ട്രാഫിക് പോലീസ് ഇവരോടൊപ്പം ചേര്‍ന്ന് റോഡ്‌ പൂര്‍ണമായും ക്ലിയര്‍ ചെയ്തു. അജേഷിനോടും അനോജിനോടും നന്ദി പറഞ്ഞ പോലീസ് ഉദ്യോഗസ്ഥര്‍ ഇരുവരുടെയും ധൈര്യത്തെ അഭിനന്ദിക്കാനും മറന്നില്ല. അനോജ് വര്‍ഗീസ്‌ ലീഡ്സിലെ ‘കേരള റെസ്റ്റോറന്റി’ല്‍ മാനേജര്‍ ആയി ജോലി ചെയ്ത് വരികയാണ്. കനത്ത മഴയും കാറ്റും കാരണം യുകെയിലെ പല റോഡുകളിലും മരങ്ങള്‍ കടപുഴകി വീഴാറുണ്ട്‌. ഇത് മൂലം ഉണ്ടാകുന്ന റോഡാപകടങ്ങള്‍ ഇപ്പോള്‍ സര്‍വ സാധാരണമായിട്ടുണ്ട്.

Next Post

ഉംസലാൽ സെൻട്രൽ മാർക്കറ്റിൽ സ്​റ്റോറുകള്‍ വാടകക്കെടുക്കുന്നതിനുള്ള നിക്ഷേപാവസരങ്ങള്‍ പ്രഖ്യാപിച്ച്‌ വാണിജ്യ വ്യവസായ മന്ത്രാലയം

Thu Oct 8 , 2020
ദോഹ: ഉംസലാലിലെ സെന്‍ട്രല്‍ ഫിഷ് മാര്‍ക്കറ്റ് രണ്ടാം ഘട്ടത്തില്‍ സ്​റ്റോറുകള്‍ വാടകക്കെടുക്കുന്നതിനുള്ള നിക്ഷേപാവസരങ്ങള്‍ പ്രഖ്യാപിച്ച്‌ വാണിജ്യ വ്യവസായ മന്ത്രാലയം. ഹസാദ് സഹോദര സ്​ഥാപനമായ അസ്​വാഖ് ഫുഡ് ഫെസിലിറ്റീസ്​ മാനേജ്മെന്‍റ് കമ്ബനിയുമായി സഹകരിച്ച്‌ മന്ത്രാലയത്തിന് കീഴിലെ സെന്‍ട്രല്‍ മാര്‍ക്കറ്റ് മാനേജ്മെന്‍റ് പെര്‍മനന്‍റ് കമ്മിറ്റിയാണ് നിക്ഷേപാവസരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. www.moci.gov.qa എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച്‌ https://www.aswaq.com.qa/ar/shopregistration എന്ന ലിങ്കിലൂടെയായിരിക്കണം അപേക്ഷകള്‍ സമര്‍പ്പിക്കണ്ടത്. ഒക്ടോബര്‍ ആറ് മുതല്‍ 20 വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുക. നവംബര്‍ അഞ്ചിന് […]

Breaking News

error: Content is protected !!