യുകെ : ആയിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് കൊറോണ ബാധ ; ന്യൂ കാസില്‍ യുണിവേഴ്സിറ്റി കൊറോണ ഹബ്ബ് ആയി മാറുന്നു !

ന്യൂ കാസില്‍: ന്യൂ കാസില്‍ യുണിവേഴ്സിറ്റിയിലെ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ ആണ് എല്ലാ റിസള്‍ട്ടുകളും പുറത്തു വന്നത്. 28,000 വിദ്യാര്‍ഥികള്‍ ആണ് ഈ യുണിവേഴ്സിറ്റിയില്‍ പഠിക്കുന്നത്. 6500ത്തിലധികം വരുന്ന യുണിവേഴ്സിറ്റി സ്റ്റാഫില്‍ പന്ത്രണ്ടിലധികം സ്റ്റാഫിനും കൊറോണ ബാധയേറ്റിട്ടുണ്ട്. ന്യൂ കാസില്‍ നഗരവും കൊറോണ വൈറസിന്‍റെ പിടിയില്‍ ആണ് ഇപ്പോള്‍.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് നോര്‍ത്തംബ്രിയ യുണിവേഴ്സിറ്റിയിലും കൊറോണ ബാധ പൊട്ടിപ്പുറപ്പെട്ടിരുന്നു. നൂറിലധികം വിദ്യാര്‍ഥികള്‍ക്കാണ് ഇവിടെയും കൊറോണ ബാധയേറ്റത്. നോര്‍ത്തംബ്രിയ യുണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥികള്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കാതെ ഇടപഴകിയതാണ് വൈറസ് ബാധ വ്യാപകമാകാന്‍ കാരണം.

ഏകദേശം 20 മില്ല്യന്‍ യുകെ നിവാസികള്‍ ലോക്ക് ഡൌണിന് കീഴിലാണെങ്കിലും ഇവിടങ്ങളില്‍ നാമ മാത്രമായ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയന്ത്രണങ്ങള്‍ മാത്രമാണ് പാലിക്കുന്നത്. പൊതു ജനങ്ങളുടെ ഭാഗത്ത്‌ നിന്നുമുള്ള ഇത്തരം ഉദാസീനമായ സമീപനമാണ് വടക്കന്‍ ഇംഗ്ലണ്ടില്‍ കൊറോണ ബാധ അനിയന്ത്രിതമായി വര്‍ധിക്കാന്‍ കാരണമെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ച യുകെയില്‍ 77 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പുറമെ 17,000 ത്തിലധികം പേര്‍ക്കാണ് പുതിയതായി കൊറോണ ബാധ സ്ഥിരീകരിച്ചത്.


Next Post

ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Fri Oct 9 , 2020
ജുബൈല്‍: ഹൃദയാഘാതം മൂലം മലയാളി സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ മരിച്ചു. മലപ്പുറം തീരൂരങ്ങാടി വെന്നിയൂര്‍ മേലറക്കല്‍ വീട്ടില്‍ കോയ എന്ന് അറിയപ്പെടുന്ന സല്‍മാനുല്‍ ഫാരിസ് (53) ആണ് മരിച്ചത്. 20 വര്‍ഷമായി ജുബൈലിലെ ബഖാലയില്‍ ജീവനക്കാരനായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപെട്ടു കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് ജുബൈല്‍ ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകന്‍ സലിം […]

Breaking News

error: Content is protected !!