രണ്ട്​ മണിക്കൂര്‍ റിപബ്ലിക്​ ടി.വി കണ്ടാല്‍ 400 രൂപ; അര്‍ണബിന്‍റെ തട്ടിപ്പുകള്‍ പുറത്ത് !

മുംബൈ: ടി.ആര്‍.പി റേറ്റിങ്ങില്‍ റിപബ്ലിക്​ ടി.വി കൃത്രിമം നടത്തിയെന്നതിന്​ കൂടുതല്‍ തെളിവുകള്‍ പുറത്ത്​. കേസിലെ സാക്ഷിമൊഴി ഇന്ത്യ ടുഡേ പുറത്തുവിട്ടു.

2019 ജനുവരിയില്‍ ടി.ആര്‍.പി റേറ്റിങ്​ കണക്കാക്കാനുള്ള ബാരോമീറ്റര്‍ സ്ഥാപിക്കാനെത്തിയയാള്‍ റിപബ്ലിക്​ ടി.വി കാണുകയാണെങ്കില്‍ പണം നല്‍കാമെന്ന്​ അറിയിച്ചുവെന്നാണ്​ സാക്ഷിമൊഴി. ദിനേശ്​ വിശ്വകര്‍മയെന്നയാളും വിശാല്‍ ഭണ്ഡാരിയുമാണ്​ വീട്ടിലെത്തിയത്​. റി​പബ്ലിക്​ ടി.വി ​പ്രതിദിനം രണ്ട്​ മണിക്കൂര്‍ കാണുകയാണെങ്കില്‍ 400 രൂപ നല്‍കാമെന്ന്​ അറിയിച്ചു. പക്ഷേ തനിക്ക്​ റിപബ്ലിക്​ ടി.വി കാണാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ആവശ്യം നിരാകരിക്കുകയായിരുന്നുവെന്നും മൊഴി നല്‍കിയിട്ടുണ്ട്​.

ഇതില്‍ വിശാല്‍ ഭണ്ഡാരിക്ക്​ ടി.ആര്‍.പി റേറ്റിങ് തട്ടിപ്പില്‍ നേരിട്ട്​ പങ്കുള്ളതായാണ്​ മുംബൈ പൊലീസി​െന്‍റ കണ്ടെത്തല്‍. പലര്‍ക്കും പണം നല്‍കിയതി​െന്‍റ രേഖകള്‍ ഇയാളില്‍ നിന്നും പൊലീസ്​ കണ്ടെടുത്തുവെന്നാണ്​ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമാണ്​ റിപബ്ലിക്​ ടി.വി ഉള്‍പ്പടെ മൂന്ന്​ ചാനലുകള്‍ ടി.ആര്‍.പി റേറ്റിങ്ങില്‍ കൃത്രിമം നടത്തിയതെന്ന്​ മുംബൈ പൊലീസ്​ അറിയിച്ചത്​.


Next Post

സ്വിമ്മിംഗ് പൂളില്‍ എട്ടു വയസുകാരിക്ക് കൂട്ട് പതിനൊന്നടി നീളമുള്ള ഭീമന്‍ പെരുമ്പാമ്പ്

Fri Oct 9 , 2020
ഗിയ: സ്വിമ്മിംഗ് പൂളില്‍ എട്ടു വയസുകാരിക്ക് കൂട്ട് പതിനൊന്നടി നീളമുള്ള ഭീമന്‍ പെരുമ്ബാമ്ബ്. പാമ്ബിനൊപ്പമുള്ള കുട്ടിയുടെ നീരാട്ട് വൈറലാകുകയാണ്.ഇസ്രയേലില്‍ നിന്നുള്ള ഇന്‍ബാര്‍ എന്ന കൊച്ചുമിടുക്കിയുടെ സ്വമ്മിംങ് പൂളിലെ ഈ കൂട്ടു കണ്ടാല്‍ ആരും ഞെട്ടിപ്പോകും. ഇന്‍ബാറിന്റെ പതിനൊന്നടിയുള്ള ഓമനസുഹൃത്തിന്റെ പേര് ബെല്ലെ എന്നാണ് . ഇരുവരുടേയും സ്വിമ്മിങ് പൂള്‍ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ ശ്രദ്ധേയമാകുകയാണ്. വീടിനോട് ചേര്‍ന്നുള്ള സ്വിമ്മിങ് പൂളില്‍ ബെല്ലെയ്‌ക്കൊപ്പം നീന്തിക്കളിക്കുകയാണ് ഇന്‍ബാറിന്റെ ഹോബി. ബെല്ലെ എന്ന പേരിനു […]

Breaking News

error: Content is protected !!