യുകെ: വെസ്റ്റ്‌ മിഡ്‌ലാണ്ടിലെ ബണ്‍ലിയില്‍ ഏഷ്യക്കാരായ ഡോക്ടറും മകളും കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍ !

ബ്ലാക്ക്‌ബേണ്‍ : വെസ്റ്റ് മിഡ്‌ലാണ്ടിലെ ബണ്‍ലിയില്‍ ഏഷ്യക്കാരായ ഡോക്ടറും മകളും കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകിയെ ലങ്കാഷെയര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഡോക്ടര്‍ സമന്‍ മീര്‍ (49) , മകള്‍ വിയന്‍ മാന്‍ക്രി (14) എന്നിവരെയാണ് സ്വവസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബണ്‍ലി ടൌണിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. ഇവരുടെ വീട് ഭാഗികമായി തീപിടിച്ച് നശിച്ചിരുന്നു.

51കാരനായ ശഹബാസ് ഖാന്‍ ആണ് പ്രതി. പ്രതിയെ ബണ്‍ലിയില്‍ നിന്ന് തന്നെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതക കാരണം ഇത് വരെ വ്യക്തമല്ല. കൊല്ലപ്പെട്ട സമാന്‍ മീര്‍ ലങ്കാഷെയര്‍ ആന്‍ഡ്‌ സൌത്ത് കംബ്രിയ NHS ട്രസ്റ്റില്‍ ഡോക്ടര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു.

പ്രതിയെ വെള്ളിയാഴ്ച ബ്ലാക്ക്‌ബേണ്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന് ശഹബാസിന്‍റെ സുഹൃത്തായ ഒരു സ്ത്രീയെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Next Post

തിങ്കളാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്

Sat Oct 10 , 2020
തിരുവനന്തപുരം: തിങ്കളാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായമഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് മദ്ധ്യ കേരളത്തിലാവും കൂടുതല് ലഭിക്കുക. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപംകൊണ്ടതോടെയാണ് മഴ വീണ്ടും സജീവമായത്. […]

Breaking News

error: Content is protected !!