യുകെ : ഓഫീസുകള്‍ക്കുള്ളിലും ഫേസ് മാസ്ക് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ നീക്കം; എതിര്‍പ്പുമായി കമ്പനികള്‍ !

ലണ്ടന്‍ : ബ്രിട്ടനില്‍ ഓഫീസുകള്‍ക്കുള്ളിലും ഫേസ് മാസ്ക് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ നീക്കം. ഹൌസിംഗ് സെക്രട്ടറി റോബര്‍ട്ട് ജെന്‍റിക്ക് ആണ് പുതിയ നിയമം സംബന്ധമായ സൂചനകള്‍ നല്‍കിയത്. “ഓഫീസുകള്‍ക്കുള്ളില്‍ ഫേസ് മാസ്ക് ധരിക്കുന്നത് കൊണ്ട് ചില പ്രയോജനങ്ങള്‍ ഉണ്ടെന്ന്” ഹൌസിംഗ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ഹെല്‍ത്ത് സെക്രട്ടറിയും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റിയും ചേര്‍ന്നാണ് ഇത് സംബന്ധമായ അന്തിമ തീരുമാനമെടുക്കേണ്ടത്. എന്നാല്‍ ഈ നീക്കത്തിനെതിരെ സമ്മിശ്ര പ്രതികരണമാണ് കമ്പനികളില്‍ നിന്നും ഉയര്‍ന്നു വരുന്നത്.

ചില ഓഫീസുകളില്‍ സര്‍ക്കാര്‍ നിര്‍ദേശത്തിന് കാത്തു നില്‍ക്കാതെ മാനേജര്‍മാര്‍ ജോലിക്കാരോട് മാസ്ക് ധരിക്കാന്‍
ഇപ്പോള്‍ തന്നെ നിര്‍ബന്ധിച്ച് തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ 200 പൌണ്ട് വരെ ഫൈന്‍ ഈടാക്കാന്‍ വ്യവസ്ഥയുണ്ട്. 6400 പൌണ്ട് വരെ ഫൈന്‍ ഈടാക്കുന്ന വ്യവസ്ഥകള്‍ ആണ് ഫേസ് മാസ്ക്കിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നത്. സ്കോട്ട്ലാണ്ടിലും ഓഫീസുകളില്‍ മാസ്ക് ധരിക്കാനുള്ള നിയമനിര്‍മാണത്തിനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചിട്ടുണ്ട്.

ഇതിനിടെ കൂടുതല്‍ ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനെതിരെ വടക്കന്‍ ഇംഗ്ലണ്ടിലെ രാഷ്ട്രീയ നേതാക്കള്‍ ശക്തമായ എതിര്‍പ്പുകളുമായി രംഗത്തെത്തി. കാര്യമായ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കാതെ പബ്ബുകള്‍, ബാറുകള്‍, റെസ്റ്റോറണ്ടുകള്‍ തുടങ്ങിയ കച്ചവട സ്ഥാപനങ്ങള്‍ അടച്ചിടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ എതിര്‍പ്പാണ് എംപിമാര്‍ അടക്കമുള്ള നേതാക്കള്‍ പ്രകടിപ്പിക്കുന്നത്. ലോക്കല്‍ ലോക്ക് ഡൌണ്‍ നടപ്പിലാക്കിയ ടൌണുകളില്‍ ജോലിക്കാരെ സഹായിക്കാന്‍ പ്രാദേശികമായി ‘ഫര്‍ലോ’ നടപ്പാക്കാന്‍ ചാന്‍സലര്‍ ഋഷി സുനാക് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.


Next Post

യുകെ: വെസ്റ്റ്‌ മിഡ്‌ലാണ്ടിലെ ബണ്‍ലിയില്‍ ഏഷ്യക്കാരായ ഡോക്ടറും മകളും കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍ !

Sat Oct 10 , 2020
ബ്ലാക്ക്‌ബേണ്‍ : വെസ്റ്റ് മിഡ്‌ലാണ്ടിലെ ബണ്‍ലിയില്‍ ഏഷ്യക്കാരായ ഡോക്ടറും മകളും കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകിയെ ലങ്കാഷെയര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഡോക്ടര്‍ സമന്‍ മീര്‍ (49) , മകള്‍ വിയന്‍ മാന്‍ക്രി (14) എന്നിവരെയാണ് സ്വവസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബണ്‍ലി ടൌണിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. ഇവരുടെ വീട് ഭാഗികമായി തീപിടിച്ച് നശിച്ചിരുന്നു. 51കാരനായ ശഹബാസ് ഖാന്‍ ആണ് പ്രതി. പ്രതിയെ ബണ്‍ലിയില്‍ നിന്ന് തന്നെയാണ് […]

Breaking News

error: Content is protected !!