യുകെ: 87 മരണം കൂടി; ബ്രിട്ടനില്‍ കൊറോണ താണ്ഡവമാടുന്നു !

ലണ്ടന്‍ : യുകെയില്‍ കൊറോണ ബാധ മൂലമുള്ള മരണം കുത്തനെ വര്‍ധിക്കുന്നു. വെള്ളിയാഴ്ച 87 മരണം കൂടി പുതിയതായി റിപ്പോര്‍ട്ട് ചെയ്തു. 41 വയസ്സുകാരന്‍ മുതല്‍ 93 വയസ്സുകാരി വരെ മരണപ്പെട്ടവരില്‍പ്പെടും. ഇതില്‍ 5 പേര്‍ ഒഴികെ മറ്റെല്ലാവര്‍ക്കും കൊറോണക്ക് പുറമേ മറ്റു രോഗങ്ങളും ഉണ്ടായിരുന്നു. 1302 പേര്‍ക്ക് കൂടി വെള്ളിയാഴ്ച പുതിയതായി കൊറോണ ബാധ സ്ഥിരീകരിച്ചു.

വെയ്ല്‍സില്‍ 21 മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പുറമെ പുതിയതായി 627 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. വടക്കന്‍ ഇംഗ്ലണ്ടില്‍ കൊറോണ ബാധ നിരക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. ലോക്ക് ഡൌണ്‍ കാരണം തകര്‍ച്ചയിലായ ലോക്കല്‍ ബിസിനസുകളെ സംരക്ഷിക്കാന്‍ കൂടുതല്‍ സാമ്പത്തിക സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇവിടങ്ങളിലെ മേയര്‍മാര്‍ ചാന്‍സലര്‍ ഋഷി സുനാക്കിനെ സമീപിച്ചിരുന്നെങ്കിലും ക്രിയാത്മകമായ സാമ്പത്തിക പാക്കേജുകള്‍ ഒന്നും ചാന്‍സലര്‍ മുന്നോട്ട് വെച്ചിട്ടില്ല.

Next Post

നയതന്ത്ര സഹകരണം ശക്തമാക്കി ഖത്തറും ബ്രിട്ടനും

Sun Oct 11 , 2020
ദോഹ: ഖത്തറും ബ്രിട്ടനും തമ്മിലുള്ള നയതന്ത്ര ബന്ധം, വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കല്‍ എന്നിവയ​ുമായി ബന്ധപ്പെട്ട് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി, ബ്രിട്ടീഷ് ബിസിനസ്​- എനര്‍ജി- ഇന്‍ഡസ്​ട്രിയല്‍ സ്​ട്രാറ്റജി സെക്രട്ടറി ഓഫ് സ്​റ്റേറ്റ് അലോക് ശര്‍മയുമായി കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്തിയതായിരുന്നു ഖത്തര്‍ വിദേശകാര്യമന്ത്രി. വിവിധ മേഖലകളില്‍ പ്രത്യേകിച്ചും ഊര്‍ജ, പരിസ്​ഥിതി മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടും പൊതു താല്‍പര്യ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും […]

Breaking News

error: Content is protected !!