ഇനി മുതല്‍ ‘കൊറോണ പാസ്പോര്‍ട്ടും’ ; ഹീത്രുവില്‍ ഈയാഴ്ച ട്രയല്‍ ആരംഭിക്കും !

ലണ്ടന്‍: കൊറോണ വൈറസ് പാസ്പോർട്ട് ട്രയലിന് ലണ്ടൻ ഹീത്രു എയർപോർട്ടിൽ ഈയാഴ്ച തുടക്കം കുറിക്കും. യുണൈറ്റഡ് എയർലൈനും ക്യാതെ പസിഫിക്കും കോമൺപാസ് എന്ന ആപ്പ് ഉപയോഗിക്കാൻ യാത്രക്കാർക്ക് അവസരമൊരുക്കും. ഈ ഡിജിറ്റൽ ഹെൽത്ത് പാസിൽ സർട്ടിഫൈഡ് കോവിഡ് ടെസ്റ്റ് സ്റ്റാറ്റസ് അപ് ലോഡ് ചെയ്യുവാൻ സാധിക്കും. ഇതിനായി ഒരു അംഗീകൃത ലാബിൽ പാസഞ്ചർ കോവിഡ് ടെസ്റ്റിന് വിധേയനാകണം.

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നവർക്ക് ഈ ആപ്പ് വഴി ക്വാരൻ്റിൻ ഒഴിവാക്കാൻ കഴിയും. കോമൺ പാസ് സോഫ്റ്റ് വെയറിലെ QR കോഡ് ബോർഡർ ഓഫീഷ്യൽസിനും എയർലൈൻ സ്റ്റാഫിനും സ്കാൻ ചെയ്യാൻ സാധിക്കും. ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ, ഹോങ്കോങ്ങ് എന്നിവയ്ക്കിടയിൽ സർവീസ് നടത്തുന്ന ഫ്ളൈറ്റുകളിലെ യാത്രക്കാർക്കിടയിലാണ് ഈ സംവിധാനം ആദ്യമായി പരീക്ഷിക്കുന്നത്. വിവിധ ഭാഷകളിലുള്ള പേപ്പർ ടെസ്റ്റ് സർട്ടിഫിക്കറ്റുകൾ യാത്രയ്ക്കിടയിൽ ഹാജരാക്കുന്നത് ഒഴിവാക്കാൻ ഡിജിറ്റൽ ഹെൽത്ത് പാസ് ഉപകരിക്കും.


Next Post

യുകെ: ലോക്ക് ഡൌണിന് ത്രീ ടയര്‍ സിസ്റ്റം വരുന്നു; ദേശവ്യാപക ലോക്ക് ഡൌണ്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് പ്രധാന മന്ത്രി !

Tue Oct 13 , 2020
ലണ്ടന്‍ : യുകെയില്‍ ലോക്ക് ഡൌണ്‍ നടപ്പാക്കുന്നതിന് പുതിയ ടയര്‍ സിസ്റ്റം വരുന്നു. ഇനി മുതല്‍ കൊറോണ ബാധ കൂടുതലുള്ള ടൌണുകളെയും ഏരിയകളെയും മീഡിയം, ഹൈ, വെരി ഹൈ എന്നിങ്ങനെ മൂന്ന് ടയര്‍ ആയി തിരിക്കും. ഈ കാറ്റഗറിയുടെ അടിസ്ഥാനത്തിലായിരിക്കും ഇനി മുതല്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുക. ഇംഗ്ലണ്ടില്‍ ആയിരിക്കും ഈ പുതിയ സിസ്റ്റം ആദ്യ ഘട്ടത്തില്‍ നിലവില്‍ വരിക. പുതിയ സിസ്റ്റം വഴി നിലവിലുള്ള പ്രാദേശിക ലോക്ക് ഡൌണുകള്‍ക്കുള്ള […]

Breaking News

error: Content is protected !!