യുകെ: ലോക്ക് ഡൌണിന് ത്രീ ടയര്‍ സിസ്റ്റം വരുന്നു; ദേശവ്യാപക ലോക്ക് ഡൌണ്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് പ്രധാന മന്ത്രി !

ലണ്ടന്‍ : യുകെയില്‍ ലോക്ക് ഡൌണ്‍ നടപ്പാക്കുന്നതിന് പുതിയ ടയര്‍ സിസ്റ്റം വരുന്നു. ഇനി മുതല്‍ കൊറോണ ബാധ കൂടുതലുള്ള ടൌണുകളെയും ഏരിയകളെയും മീഡിയം, ഹൈ, വെരി ഹൈ എന്നിങ്ങനെ മൂന്ന് ടയര്‍ ആയി തിരിക്കും. ഈ കാറ്റഗറിയുടെ അടിസ്ഥാനത്തിലായിരിക്കും ഇനി മുതല്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുക. ഇംഗ്ലണ്ടില്‍ ആയിരിക്കും ഈ പുതിയ സിസ്റ്റം ആദ്യ ഘട്ടത്തില്‍ നിലവില്‍ വരിക. പുതിയ സിസ്റ്റം വഴി നിലവിലുള്ള പ്രാദേശിക ലോക്ക് ഡൌണുകള്‍ക്കുള്ള അവ്യക്തത ലഘൂകരിക്കാന്‍ കഴിയുമെന്ന് പ്രധാന മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. പുതിയ സിസ്റ്റത്തിലൂടെ ലോക്ക് ഡൌണ്‍ ഇംഗ്ലണ്ടില്‍ ഉടനീളം സ്റ്റാന്‍ഡേര്‍ഡയ്സ് ചെയ്യാന്‍ സാധിക്കുമെന്ന് പ്രധാന്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.

ടയര്‍ 1 വെരി ഹൈ
ഇപ്പോള്‍ ലിവര്‍പൂള്‍ മാത്രമാണ് ഏറ്റവും അപകടകരമായ ‘വെരി ഹൈ’ കാറ്റഗറിയില്‍ ഉള്ളത്. ഈ കാറ്റഗറിയില്‍ ഉള്ള പ്രദേശങ്ങളില്‍ രണ്ടു വീടുകളില്‍ ഉള്ളവര്‍ പരസ്പരം ഇടപഴകാന്‍ അനുമതിയില്ല. അത് പോലെ ഇവിടങ്ങളിലെ എല്ലാ പബ്ബുകളും അടച്ചിടും. ഇതിനു പുറമേ ഈ പ്രദേശങ്ങളില്‍ നിന്നും പുറത്തേക്ക് യാത്ര ചെയ്യന്നതിന് നിയന്ത്രണമുണ്ടാകും. പുറമെ ജിമ്മുകള്‍, ഹോട്ടലുകള്‍ , മറ്റു വിനോദ സ്ഥലങ്ങള്‍ എന്നിവയും അടച്ചിടും. ഓരോ നാലാഴ്ചയും ഈ നിയന്ത്രണങ്ങള്‍ അവലോകനം ചെയ്ത് കാറ്റഗറി കുറച്ച് കൊണ്ട് വരണമോയെന്ന് പ്രാദേശിക കൌണ്‍സിലിന് തീരുമാനിക്കാം.

ടയര്‍ 2- ഹൈ
ഈ കാറ്റഗറിയില്‍ ഉള്ള പ്രദേശങ്ങളില്‍ വ്യത്യസ്ഥ വീടുകളില്‍ നിന്നുള്ളവരുടെ ഇടപഴകല്‍ നിരോധിക്കും. എന്നാല്‍ ഇന്‍ഡോറില്‍ മാത്രമാണ് നിയന്ത്രണം ഉണ്ടാകുക. ഔട്ട്‌ ഡോറില്‍ 6 പേര്‍ക്ക് വരെ ഇവിടങ്ങളില്‍ കൂട്ടം കൂടാന്‍ അനുമതിയുണ്ട്‌. മാഞ്ചെസ്റ്റര്‍ അടക്കം മുമ്പ് പ്രാദേശിക ലോക്ക് ഡൌണ്‍ നിലനിന്നിരുന്ന എല്ലാ സ്ഥലങ്ങളും ഈ കാറ്റഗറിയില്‍ ആണുള്ളത്.

ടയര്‍ 3 – മീഡിയം
ഇംഗ്ലണ്ടിലെ മിക്കവാറും എല്ലാ പ്രദേശങ്ങളും ഈ കാറ്റഗറിയില്‍ ആണുള്ളത്. രാജ്യവ്യാപകമായി ഇപ്പോള്‍ നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും ഈ കാറ്റഗറിയില്‍ ഉള്ള പ്രദേശങ്ങളില്‍ നിലനില്‍ക്കും.

തങ്ങളുടെ പ്രദേശത്തിന്റെ ടയര്‍ അറിയാന്‍ ഒരു ‘പോസ്റ്റ്‌ കോഡ് ചെക്കര്‍’ സര്‍ക്കാര്‍ ഉടനെ പുറത്തിറക്കുമെന്ന് പ്രധാന മന്ത്രി അറിയിച്ചു. മറ്റൊരു ദേശവ്യാപകമായ ലോക്ക് ഡൌണ്‍ ഉണ്ടാകില്ലെന്നും പ്രധാന മന്ത്രി സൂചന നല്‍കി.

Next Post

ലൈഫ് മിഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഇടക്കാലത്തേക്ക് സ്റ്റേ അനുവദിച്ച്‌ ഹൈക്കോടതി

Tue Oct 13 , 2020
കൊച്ചി: ലൈഫ് മിഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഇടക്കാലത്തേക്ക് സ്റ്റേ അനുവദിച്ച്‌ ഹൈക്കോടതി. രണ്ട് മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്. എന്നാല്‍ സന്തോഷ് ഈപ്പനെതിരായ അന്വേഷണവുമായി മുന്നോട്ട് പോകാം. ജസ്റ്റിസ് വി ജി അരുണിന്‍റെ സിംഗിള്‍ ബഞ്ചിന്‍റേതാണ് വിധി. സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി പരിഗണിച്ചാണ് തീരുമാനം. സുപ്രിംകോടതിയിലെ മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അഡ്വ . കെവി വിശ്വനാഥനെ ഓണ്‍ലൈനായി എത്തിച്ചാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയില്‍ വാദം ഉന്നയിച്ചത്. […]

Breaking News

error: Content is protected !!