മരണപ്പെടുന്ന പ്രവാസികളുടെ കുടുംബങ്ങള്‍ക്ക്​ നല്‍കിയിരുന്ന അഞ്ചുലക്ഷം രൂപ ധനസഹായം 10​ ലക്ഷമായി ഉയര്‍ത്തി ദുബൈ കെ.എം.സി.സി

ദുബൈ: മരണപ്പെടുന്ന പ്രവാസികളുടെ കുടുംബങ്ങള്‍ക്ക്​ നല്‍കിയിരുന്ന അഞ്ചുലക്ഷം രൂപയുടെ ധനസഹായം 10​ ലക്ഷമായി ഉയര്‍ത്തി ദുബൈ കെ.എം.സി.സി. സുരക്ഷ സ്​കീമില്‍ അംഗമാകുന്നവര്‍ക്കാണ്​ ധനസഹായം ലഭിക്കുക. പ്രവാസ ലോകത്ത്​ 15 വര്‍ഷം പൂര്‍ത്തിയാകുന്നവര്‍ ജോലി കാന്‍സല്‍ ചെയ്യു​േമ്ബാള്‍ ഒരുലക്ഷം രൂപ വരെ നല്‍കുമെന്നും ദുബൈ കെ.എം.സി.സി പ്രസിഡന്‍റ്​ ഇബ്രാഹിം എളേറ്റില്‍ ഓണ്‍ലൈന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

ആദ്യമായാണ്​ പ്രവാസലോകത്ത്​ ഒരു സംഘടന ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്​. സുരക്ഷ സ്‌കീമില്‍ അംഗമായി 30 ദിവസം പൂര്‍ത്തിയായ ശേഷം മരിക്കുകയും 30 ദിര്‍ഹമില്‍ കൂടുതല്‍ കുടിശ്ശിക ഇല്ലാതിരിക്കുകയും ചെയ്ത അംഗത്തിനാണ് 10 ലക്ഷം രൂപ ധനസഹായമായി ലഭിക്കുക.

അപേക്ഷ സമര്‍പ്പിച്ച്‌ 120 ദിവസത്തിനുള്ളില്‍ തുക നല്‍കും. പദ്ധതിയില്‍ ചേര്‍ന്ന് 15 വര്‍ഷം പൂര്‍ത്തിയായ 60 വയസ്സ് തികഞ്ഞവര്‍ക്ക് ഒരുലക്ഷം, 10 വര്‍ഷം പൂര്‍ത്തിയായ 60 വയസ്സ് തികഞ്ഞവര്‍ക്ക് 75,000, 15 വര്‍ഷം പൂര്‍ത്തിയായ 60 വയസ്സ് തികയാത്തവര്‍ക്ക് 50,000, 10 വര്‍ഷം പൂര്‍ത്തിയായ 60 വയസ്സ് തികയാത്തവര്‍ക്ക് 25,000, അഞ്ചുമുതല്‍ 10 വര്‍ഷം വരെ പൂര്‍ത്തിയായവര്‍ക്ക് 10,000, മൂന്നുമുതല്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയായവര്‍ക്ക് 5000 രൂപ എന്നിങ്ങനെ കാന്‍സലേഷന്‍ ആനുകൂല്യമായി നല്‍കും.

അപേക്ഷ ലഭിച്ച്‌ 30 ദിവസത്തിനുള്ളില്‍ ആനുകൂല്യങ്ങള്‍ നല്‍കും. വിസ റദ്ദാക്കി നാട്ടിലെത്തി ആറു​ മാസത്തിനുള്ളില്‍ അപേക്ഷിക്കണം. 30 ദിര്‍ഹമില്‍ കൂടുതല്‍ കുടിശ്ശിക ഉണ്ടെങ്കില്‍ ധനസഹായം ലഭിക്കില്ല. മരണാനന്തര ആനുകൂല്യത്തിന് 30 ദിവസവും കാന്‍സലേഷന്‍ ആനുകൂല്യത്തിന് മൂന്നു വര്‍ഷവും ചികിത്സ ആനുകൂല്യത്തിന് 90 ദിവസവും സ്‌കീമില്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ. ഒരംഗം മരിച്ചാല്‍ മറ്റംഗങ്ങളില്‍നിന്ന്​ നിലവില്‍ ഈടാക്കിവരുന്ന നിശ്ചിത സംഖ്യ സമാഹരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

Next Post

ക്യു.സി.എസ് ന്‍റെ​ സ്തനാര്‍ബുദ ബോധവത്​കരണ കാമ്പയിനായ ബ്ലോസം കാമ്പയിന് പിന്തുണയുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്

Tue Oct 13 , 2020
ദോഹ: ഖത്തര്‍ കാന്‍സര്‍ സൊസൈറ്റിയുടെ (ക്യു.സി.എസ്​) സ്​തനാര്‍ബുദ ബോധവത്​കരണ കാമ്ബയിനായ ബ്ലോസം കാമ്ബയിന് പിന്തുണയുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തര്‍. ഒക്ടോബര്‍ ഒന്നിനാണ് പൊതുജനങ്ങള്‍ക്കിടയില്‍ സ്​ തനാര്‍ബുദം സംബന്ധിച്ച്‌ ബോധവല്‍കരണം ശക്തമാക്കുകയെന്ന ഉദ്ദേശ്യത്തോടെ ക്യു.സി. എസ്​ ബ്ലോസം കാമ്ബയിന് തുടക്കം കുറിച്ചത്. ഷോപ്പ് ആന്‍ഡ് ഡൊണേറ്റ് സംരംഭത്തിനാണ് ലുലു തുടക്കം കുറിച്ചിരിക്കുന്നത്. ഒക്ടോബര്‍ മാസത്തില്‍ ലുലുവിന് കീഴിലുള്ള 700ലധികം ഉല്‍പന്നങ്ങളില്‍ നിന്നുള്ള നിശ്ചിത ലാഭവിഹിതം ബ്ലോസം കാമ്ബയിന് നല്‍കുകയാണ് ചെയ്യുക. ലുലു […]

Breaking News

error: Content is protected !!