യുകെ: ഓക്സ്ഫോര്‍ഡിനെ നടുക്കി വന്‍ കാറപകടം : 3 കുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം !

ഓക്സ്ഫോര്‍ഡ് : ഓക്സ്ഫോര്‍ഡിലേക്കുളള യാത്ര മധ്യേ നടന്ന ദാരുണമായ കാറപകടത്തില്‍ ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു.
മൂന്ന് കുട്ടികളും മാതാവുമാണ് മരണപ്പെട്ടത്. പിതാവും 18 മാസം പ്രായമുള്ള മറ്റൊരു കുട്ടിയും ആശുപത്രിയില്‍ അത്യാസന്നനിലയില്‍ ചികിത്സയിലാണ്. പ്രശസ്ത ബ്ലോഗ്ഗര്‍ സോവി പവല്‍ (29). സോവിയുടെ മക്കളായ ഫീബി(8), അമീലിയ (4), സൈമണ്‍(6) എന്നിവരാണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ച SUV കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓക്സ്ഫോര്‍ഡിനടുത്ത് A40യില്‍ ആണ് തിങ്കളാഴ്ച രാത്രി അപകടം നടന്നത്. കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ആംബുലന്‍സ് ഉദ്യോഗസ്ഥരെ പോലും കരയിപ്പിക്കുന്ന കാഴ്ചകള്‍ ആണ് അപകട സ്ഥലത്ത് കാണാന്‍ കഴിയുന്നതെന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തെയിംസ് വാലി പോലിസ് അപകടത്തെ കുറിച്ച് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ ആഘാതത്തില്‍ നിന്നും കര കയറാന്‍ കുടുംബാംഗങ്ങളെ സഹായിക്കാനായി പ്രത്യേകം പരിശീലനം ലഭിച്ച മനശാസ്ത്ര വിദഗ്ധരെ പോലീസ് നിയോഗിച്ചിട്ടുണ്ട്.
സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും മരണപ്പെട്ടവര്‍ക്കായി അനുശോചന പ്രഹാവം ഒഴുകുകയാണ്.

Next Post

മദ്യപിച്ച്‌ ബോധരഹിതനായ ഇന്ത്യക്കാരനെ നാടുകടത്താൻ ഉത്തരവിട്ടു

Wed Oct 14 , 2020
കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യപിച്ച്‌ ബോധരഹിതനായ നിലയില്‍ പിടിയിലായ ഇന്ത്യക്കാരനെ നാടുകടത്തും. തലസ്ഥാന ഗവര്‍ണറേറ്റിലെ സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്‍ദീന്‍ അല്‍ അബിദിനാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഇയാളെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റാനും ഇനി രാജ്യത്തേക്ക് മടങ്ങിവരാതിരിക്കാന്‍ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്. സ്വബോധം നഷ്‍ടമായ നിലയില്‍ അല്‍ ബലാഗ് ഏരിയയില്‍ 32 വയസുകാരനായ ഇന്ത്യക്കാരനെ കണ്ടെത്തിയ വിവരം ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമിലാണ് വിവരം ലഭിച്ചത്. തുടര്‍ന്ന് […]

You May Like

Breaking News

error: Content is protected !!