യുകെ: രാഷ്ട്രീയ വടംവലി മുറുകുന്നു; ഉടന്‍ നാഷണല്‍ ലോക്ക് ഡൌണ്‍ നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മര്‍ !

ലണ്ടന്‍ : യുകെയില്‍ കുത്തനെ വര്‍ധിച്ചു വരുന്ന കൊറോണ വൈറസ് ബാധ തടയാന്‍ എത്രയും വേഗം രാജ്യവ്യാപകമായി വീണ്ടും ലോക്ക് ഡൌണ്‍ നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മര്‍. അടുത്ത മൂന്നാഴ്ചത്തേക്ക് ഓഫീസുകള്‍, പബ്ബുകള്‍, ബാറുകള്‍, റെസ്റ്റോറന്റ്റുകള്‍ എന്നിവ അടച്ചിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“പ്രധാന മന്ത്രി നിര്‍ദേശിച്ച ത്രീ ടയര്‍ സിസ്റ്റം വൈറസ് ബാധ തടയുന്നതിന് പ്രത്യേകിച്ച് ഒരു സഹായവും ചെയ്യുന്നില്ല. ഇപ്പോള്‍ നിലവിലുള്ള പ്രാദേശിക ലോക്ക് ഡൌണിന് ഒരു രൂപരേഖ മാത്രമാണ് ത്രീ ടയര്‍ സിസ്റ്റം. ഈ സിസ്റ്റം പ്രകാരം, ഇപ്പോള്‍ കുത്തനെ വര്‍ദ്ധിച്ചിരിക്കുന്ന വൈറസ് ബാധ തടയാന്‍ ഒരു പ്രത്യേക നിയന്ത്രണവും വരുത്തുന്നില്ല”. ഒക്ടോബറിലെ സ്കൂള്‍ ഹാഫ് ടേം ഹോളിഡെ സമയത്ത് ഈ ലോക്ക് ഡൌണ്‍ നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രധാന മന്ത്രിയുടെ ഓഫീസ് വീണ്ടും നാഷണല്‍ ലോക്ക് ഡൌണ്‍ നടപ്പാക്കുന്നതിന് എതിരാണ്.

തിങ്കളാഴ്ച കൊറോണ ബാധ മൂലം 143 മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. റിപ്പോര്‍ട്ടിംഗ് എറര്‍ കാരണം സാധാരണ ഗതിയില്‍ തിങ്കളാഴ്ച ഉയര്‍ന്ന മരണ നിരക്ക് രേഖപ്പെടുത്താറുണ്ട്. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മരണ നിരക്ക് ഉയര്‍ന്നു വരികയാണ്. രണ്ടാഴ്ച മുമ്പ് അഞ്ചിനു താഴെയായിരുന്നു ദിനേനയുള്ള മരണ നിരക്ക്. ഇതിന് പുറമെ തിങ്കളാഴ്ച 17,234 പേര്‍ക്ക് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചു.

Next Post

യുകെ: ഓക്സ്ഫോര്‍ഡിനെ നടുക്കി വന്‍ കാറപകടം : 3 കുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം !

Wed Oct 14 , 2020
ഓക്സ്ഫോര്‍ഡ് : ഓക്സ്ഫോര്‍ഡിലേക്കുളള യാത്ര മധ്യേ നടന്ന ദാരുണമായ കാറപകടത്തില്‍ ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു. മൂന്ന് കുട്ടികളും മാതാവുമാണ് മരണപ്പെട്ടത്. പിതാവും 18 മാസം പ്രായമുള്ള മറ്റൊരു കുട്ടിയും ആശുപത്രിയില്‍ അത്യാസന്നനിലയില്‍ ചികിത്സയിലാണ്. പ്രശസ്ത ബ്ലോഗ്ഗര്‍ സോവി പവല്‍ (29). സോവിയുടെ മക്കളായ ഫീബി(8), അമീലിയ (4), സൈമണ്‍(6) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച SUV കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓക്സ്ഫോര്‍ഡിനടുത്ത് A40യില്‍ ആണ് തിങ്കളാഴ്ച രാത്രി […]

Breaking News

error: Content is protected !!