യുകെ : ഒരാഴ്ച്ചക്കുള്ളില്‍ യുകെയില്‍ 90,000 പുതിയ വൈറസ് ബാധിതര്‍; ലണ്ടന്‍ ടയര്‍-2 ലോക്ക് ഡൌണിലേക്ക് !

ലണ്ടന്‍ : യുകെയില്‍ കൊറോണ വൈറസ് ബാധ വീണ്ടും കനക്കുന്നു. 90,000 പേര്‍ക്കാണ് പുതിയതായി കൊറോണ ബാധയേറ്റത്. വൈറസ് ബാധ നിരക്കില്‍ 64 ശതമാനം വര്‍ധനയാണ് ഒരാഴ്ച്ചക്കുള്ളില്‍ ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മൊത്തം ടെസ്റ്റ്‌ ചെയ്യപ്പെട്ടവരില്‍ 7 ശതമാനം പേര്‍ക്കും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

80 ശതമാനം വരുന്ന രോഗ ബാധിതരെയും ഐസലേറ്റ് ചെയ്‌താല്‍ മാത്രമേ രോഗ ബാധ നിയന്ത്രിക്കാന്‍ കഴിയുകയുള്ളുവെന്ന് വൈദ്യ ശാസ്ത്ര ഗവേഷകര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് താക്കീത് നല്‍കിയിട്ടുണ്ട്.

വൈറസ് ബാധ നിരക്ക് കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ലണ്ടനില്‍ ടയര്‍ 2 ലക്ക് ഡൌണ്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ രണ്ടു വ്യത്യസ്ത വീടുകളില്‍ ഉള്ളവര്‍ ഒന്നിച്ചു ചേരാന്‍ ലണ്ടനില്‍ അനുവാദമുണ്ടാകില്ല. പബ്ബുകള്‍ അടക്കം മിക്കവാറും ഷോപ്പുകള്‍ അടഞ്ഞു കിടക്കും. മാഞ്ചെസ്റ്റര്‍, ലിവര്‍പൂള്‍ തുടങ്ങിയ നഗരങ്ങളില്‍ കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വൈറസ് ബാധ വന്‍ ആഘാതം ആണ് ഏല്‍പ്പിച്ചത്. ലിവര്‍പൂള്‍ ഇപ്പോള്‍ ടയര്‍ 3 ലോക്ക് ഡൌണിലാണ് ഉള്ളത്. ലോക്ക് ഡൌണ്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കര്‍ശനമായ ഫൈന്‍ ആണ് പോലിസ് ഇപ്പോള്‍ ഈടാക്കുന്നത്.

Next Post

പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ലഭിക്കാന്‍ മുന്‍കൂര്‍ അപ്പോയിൻമെന്‍റ് ആവശ്യമില്ല: ഇന്ത്യന്‍ കോണ്‍സുലേറ്റ്

Fri Oct 16 , 2020
ജിദ്ദ: പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ലഭിക്കാന്‍ മുന്‍കൂര്‍ അപ്പോയിന്റ്മെന്റ് ആവശ്യമില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റിന് കീഴിലുള്ള അബഹ, യാംബു, തബൂക്ക് എന്നിവിടങ്ങളിലെ വിഎഫ്‌എസ് കേന്ദ്രങ്ങളില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ ലഭിക്കാനുള്ള മുന്‍കൂര്‍ അപ്പോയിന്റ്മെന്റാണ് ആവശ്യമില്ലാത്തത്. പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി വിഎഫ്‌എസ് കേന്ദ്രങ്ങളെ നേരിട്ട് സമീപിച്ചാല്‍ മതി. എന്നാല്‍ ജിദ്ദയിലെ ഹാഇല്‍ സ്ട്രീറ്റിലുള്ള വിഎഫ്‌എസ് കേന്ദ്രത്തില്‍ മുന്‍കൂര്‍ അപ്പോയിന്റ്മെന്റ് പ്രകാരം തന്നെയാകും സേവനങ്ങള്‍ ലഭിക്കുക. പുതിയ തീരുമാനം നിലവില്‍ വരുന്നതോടെ […]

Breaking News

error: Content is protected !!