പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ലഭിക്കാന്‍ മുന്‍കൂര്‍ അപ്പോയിൻമെന്‍റ് ആവശ്യമില്ല: ഇന്ത്യന്‍ കോണ്‍സുലേറ്റ്

ജിദ്ദ: പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ലഭിക്കാന്‍ മുന്‍കൂര്‍ അപ്പോയിന്റ്മെന്റ് ആവശ്യമില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റിന് കീഴിലുള്ള അബഹ, യാംബു, തബൂക്ക് എന്നിവിടങ്ങളിലെ വിഎഫ്‌എസ് കേന്ദ്രങ്ങളില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ ലഭിക്കാനുള്ള മുന്‍കൂര്‍ അപ്പോയിന്റ്മെന്റാണ് ആവശ്യമില്ലാത്തത്. പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി വിഎഫ്‌എസ് കേന്ദ്രങ്ങളെ നേരിട്ട് സമീപിച്ചാല്‍ മതി.

എന്നാല്‍ ജിദ്ദയിലെ ഹാഇല്‍ സ്ട്രീറ്റിലുള്ള വിഎഫ്‌എസ് കേന്ദ്രത്തില്‍ മുന്‍കൂര്‍ അപ്പോയിന്റ്മെന്റ് പ്രകാരം തന്നെയാകും സേവനങ്ങള്‍ ലഭിക്കുക. പുതിയ തീരുമാനം നിലവില്‍ വരുന്നതോടെ വിഎഫ്‌എസ് കേന്ദ്രങ്ങളില്‍ തിരക്ക് അനുഭവപ്പെടുകയാണെങ്കില്‍ വീണ്ടും മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് എടുക്കുന്ന പഴയ രീതിയിലേക്ക് മാറിയേക്കാമെന്ന് കോണ്‍സുലേറ്റ് വ്യക്തമാക്കി.

വിഎഫ്‌എസ് കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് മൂന്ന് വരെ സേവനങ്ങള്‍ തുടരും. അടിയന്തര സാഹചര്യത്തില്‍ പാസ്പോര്‍ട്ട് അപേക്ഷകള്‍ മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാതെ ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ വൈകിട്ട് മൂന്നുമുതല്‍ അഞ്ചുവരെ ഈ കേന്ദ്രത്തില്‍ നല്‍കാം.

അതേസമയം ജിദ്ദയില്‍ മുഹമ്മദിയ ഡിസ്ട്രിക്ടിലെ വിഎഫ്‌എസ് ശാഖ വ്യഴാഴ്ച മുതല്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതായും കോണ്‍സുലേറ്റ് കൂട്ടിച്ചേര്‍ത്തു.

Next Post

കൊറോണ- രാജ്യം ശരിയായ ദിശയിൽ: പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ

Fri Oct 16 , 2020
മനാമ: കൊവിഡ് വ്യാപന നിരക്ക് കുറയ്ക്കുന്നതില്‍ രാജ്യം ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് ബഹ്‌റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ. കൊവിഡ് നിയമങ്ങള്‍ ജനങ്ങള്‍ കൃത്യമായി പാലിക്കുന്നതാണ് രോഗവ്യാപനം കുറയാന്‍ കാരണം. നാലാഴ്ചക്കിടെയാണ് രോഗവ്യാപനനിരക്കില്‍ 45 ശതമാനം കുറവ് രേഖപ്പെടുത്തിയത്. സാമൂഹിക ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതില്‍ ഓരോരുത്തരും മുമ്ബോട്ട് വരികയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുകയും ചെയ്യുന്നുണ്ട്. വരുംദിവസങ്ങളില്‍ കൊവിഡ് വ്യാപന നിരക്ക് ക്രമേണ കുറയുകയും […]

You May Like

Breaking News

error: Content is protected !!