കൊറോണ- രാജ്യം ശരിയായ ദിശയിൽ: പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ

മനാമ: കൊവിഡ് വ്യാപന നിരക്ക് കുറയ്ക്കുന്നതില്‍ രാജ്യം ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് ബഹ്‌റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ. കൊവിഡ് നിയമങ്ങള്‍ ജനങ്ങള്‍ കൃത്യമായി പാലിക്കുന്നതാണ് രോഗവ്യാപനം കുറയാന്‍ കാരണം. നാലാഴ്ചക്കിടെയാണ് രോഗവ്യാപനനിരക്കില്‍ 45 ശതമാനം കുറവ് രേഖപ്പെടുത്തിയത്. സാമൂഹിക ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതില്‍ ഓരോരുത്തരും മുമ്ബോട്ട് വരികയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുകയും ചെയ്യുന്നുണ്ട്. വരുംദിവസങ്ങളില്‍ കൊവിഡ് വ്യാപന നിരക്ക് ക്രമേണ കുറയുകയും സുരക്ഷിതമായ അവസ്ഥയിലേക്ക് എത്തുകയും ചെയ്യുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. രാജ്യത്തെ കൊവിഡ് വ്യാപന നിരക്ക് നാലാഴ്ചക്കിടെ 45 ശതമാനം കുറഞ്ഞതായി കിരീടാവകാശി പറഞ്ഞു

Next Post

കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരത്തിൽ മതപരമായി ബുദ്ധിമുട്ടുണ്ടോയെന്ന് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി

Fri Oct 16 , 2020
തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച ശേഷം മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ പ്രോട്ടോക്കോള്‍ അനുസരിച്ച്‌ തന്നെയാണ് സംസ്കരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്കാരവുമായി ബന്ധപ്പെട്ട് മതപരമായി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോയെന്ന് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കൊവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ മതപരമായ ചടങ്ങുകള്‍ നടത്തി സംസ്കരിക്കുന്നതിന് സൗകര്യം ഒരുക്കണമെന്ന് മുസ്ലീം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ സംസ്കരിക്കുന്ന രീതി മൃതദേഹങ്ങളോട് അനാദരവ് കാണിക്കുന്നതിന് തുല്യമാണ്. ലോകാരോഗ്യ […]

Breaking News

error: Content is protected !!