സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയുള്ള അധിക്ഷേപവും ഭീഷണിപ്പെടുത്തലും കുറ്റകരവും ശിക്ഷാര്‍ഹവും; മുന്നറിയിപ്പുമായി അധികൃതര്‍

യുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയുള്ള അധിക്ഷേപവും ഭീഷണിപ്പെടുത്തലും കുറ്റകരമാണെന്നും
അവ ശിക്ഷാര്‍ഹമാണെന്നും മുന്നറിയിപ്പ് നല്‍കി ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട ഒരു ബോധവല്‍ക്കരണ വീഡിയോ അധികൃതര്‍ വെള്ളിയാഴ്ച സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു.

രാജ്യത്തിന്റെ ഫെഡറല്‍ പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 248 പ്രകാരം ബലപ്രയോഗം, ആക്രമണം, ഭീഷണി എന്നിവ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ ഉപയോഗിക്കുന്നത്, സര്‍ക്കാര്‍ ജീവനക്കാരെ അവരുടെ ഏതെങ്കിലും ജോലി ചെയ്യാനോ ഒഴിവാക്കാനോ നിയമവിരുദ്ധമായി നിര്‍ബന്ധിക്കുകയോ ചെയ്യുന്നത്, എന്നിവ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് അധികൃതര്‍ പറയുന്നു.

ജനങ്ങള്‍ക്ക് നിയമത്തിനെ കുറിച്ച്‌ വ്യക്തമായ അറിവില്ലാത്തത് മൂലം ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളത് തടയാനും ജനങ്ങളെ ബോധവല്‍ക്കരിക്കാനുമാണ് പബ്ലിക് പ്രോസിക്യൂന്‍ ഈ വീഡിയോയിലൂടെ ഉദ്ദേശിക്കുന്നത്.

Next Post

ഇളവുകള്‍ അനുവദിച്ചുവെങ്കിലും കര്‍ശന നിബന്ധനകളോടെ ദുബായ്

Fri Oct 16 , 2020
ഇളവുകള്‍ അനുവദിച്ചുവെങ്കിലും കര്‍ശന നിബന്ധനകളാണ് ദുബായ് നല്‍കിവരുന്നത്. ഇതേതുടര്‍ന്ന് നിരവധി പ്രവാസികളാണ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കേണ്ടി വന്നത്. ഇപ്പോഴിതാ ഇന്ത്യ ഉള്‍പ്പെടെയുള്ള അഞ്ച് രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശക വിസയിലോ ടൂറിസ്റ്റ് വിസയിലോ ദുബൈയിലെത്തുന്നവര്‍ക്ക് പ്രത്യേക നിബന്ധന നല്‍കിയിരിക്കുകയാണ്. ട്രാവല്‍ ഏജന്റുമാര്‍ക്കും വിമാനക്കമ്ബനികള്‍ക്കും ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയതായും വ്യക്തമാക്കി. കഴിഞ്ഞ ദിവസം സന്ദര്‍ശക വിസയിലെത്തിയ ഇന്ത്യക്കാരടക്കമുള്ള നിരവധിപ്പേരെ തിരിച്ചയച്ച സാഹചര്യത്തിലാണ് പുതിയ നടപടി പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ഇതേതുടര്‍ന്ന് ട്രാവല്‍ ഏജന്റുമാര്‍ക്ക് ലഭിച്ച […]

Breaking News

error: Content is protected !!