ഇളവുകള്‍ അനുവദിച്ചുവെങ്കിലും കര്‍ശന നിബന്ധനകളോടെ ദുബായ്

ഇളവുകള്‍ അനുവദിച്ചുവെങ്കിലും കര്‍ശന നിബന്ധനകളാണ് ദുബായ് നല്‍കിവരുന്നത്. ഇതേതുടര്‍ന്ന് നിരവധി പ്രവാസികളാണ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കേണ്ടി വന്നത്. ഇപ്പോഴിതാ ഇന്ത്യ ഉള്‍പ്പെടെയുള്ള അഞ്ച് രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശക വിസയിലോ ടൂറിസ്റ്റ് വിസയിലോ ദുബൈയിലെത്തുന്നവര്‍ക്ക് പ്രത്യേക നിബന്ധന നല്‍കിയിരിക്കുകയാണ്. ട്രാവല്‍ ഏജന്റുമാര്‍ക്കും വിമാനക്കമ്ബനികള്‍ക്കും ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയതായും വ്യക്തമാക്കി. കഴിഞ്ഞ ദിവസം സന്ദര്‍ശക വിസയിലെത്തിയ ഇന്ത്യക്കാരടക്കമുള്ള നിരവധിപ്പേരെ തിരിച്ചയച്ച സാഹചര്യത്തിലാണ് പുതിയ നടപടി പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

ഇതേതുടര്‍ന്ന് ട്രാവല്‍ ഏജന്റുമാര്‍ക്ക് ലഭിച്ച നിര്‍ദേശപ്രകാരം ഇന്ത്യ, പാകിസ്ഥാന്‍, അഫ്‍ഗാനിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന സന്ദര്‍ശക വിസക്കാര്‍ക്ക് യുഎഇയില്‍ നിന്നുള്ള മടക്കയാത്രയ്ക്കുള്ള ടിക്കറ്റും കൈവശമുണ്ടായിരിക്കണം എന്നതാണ്.

ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലും (DXB) ദുബൈ അല്‍മക്തൂം അന്താരാഷ്‍ട്ര വിമാനത്താവളത്തിലും (DWC) എത്തുന്നവര്‍ക്ക് ഈ നിബന്ധന ബാധകമായിരിക്കുന്നതാണ്.

അതേസമയം നിബന്ധന പാലിക്കാതെയെത്തുന്ന യാത്രക്കാരെ അവര്‍ പുറപ്പെട്ട സ്ഥലത്തേക്ക് തന്നെ തിരിച്ചയക്കുമെന്ന് മുന്നറിയിപ്പും നല്‍കി. ഇതിനുള്ള ചെലവ് വിമാനക്കമ്ബനികളില്‍ നിന്ന് ഈടാക്കുമെന്ന് കമ്ബനികള്‍ക്കും മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ഈ സാഹചര്യത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസും ഇന്റിഗോയും യാത്രക്കാര്‍ക്കായി പ്രത്യേക അറിയിപ്പ് പുറപ്പെടുവിച്ചുകൊണ്ട് രംഗത്ത് എത്തി. എന്നാല്‍ സാധുതയുള്ള മടക്കയാത്രാ ടിക്കറ്റില്ലാത്തവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് കമ്ബനികളുടെ അറിയിപ്പ്. അതേസമയം കുറഞ്ഞത് 2000 ദിര്‍ഹമെങ്കിലും കൈവശം വേണമെന്നും നിബന്ധനയുണ്ടെന്ന് ട്രാവല്‍ ഏജന്റുമാര്‍ക്ക് ലഭിച്ച അറിയിപ്പില്‍ പറയുന്നുണ്ടെങ്കിലും വിമാനക്കമ്ബനികള്‍ പുറപ്പെടുവിച്ച അറിയിപ്പില്‍ ഇപ്പോള്‍ വരെ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് ലഭ്യമാകുന്ന വിവരം.

Next Post

ഫൈനല്‍ എക്​സിറ്റ്​ വിസയില്‍ സൗദിയില്‍ കഴിയുന്നവര്‍ക്ക്​ സന്തോഷ വാര്‍ത്ത; വിസയുടെ കാലാവധി നീട്ടാന്‍ സല്‍മാന്‍ രാജാവിന്‍റെ​ ഉത്തരവ്

Sat Oct 17 , 2020
റിയാദ്​: ​ൈ​ഫനല്‍ എക്​സിറ്റ്​ വിസയില്‍ സൗദിയില്‍ കഴിയുന്നവര്‍ക്ക്​ സന്തോഷ വാര്‍ത്ത. വിസയുടെ കാലാവധി ഒക്​ടോബര്‍ 31 വരെ നീട്ടാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്​ ഉത്തരവിട്ടു. ഫൈനല്‍ എക്​സിറ്റ്​ വിസ അടിച്ചിട്ടും കോവിഡ്​ പശ്ചാത്തലത്തില്‍ വിമാന സര്‍വിസില്ലാത്തതിനാല്‍ രാജ്യം വിടാന്‍ കഴിയാത്തവര്‍ക്കാണ്​ ഇൗ ആനുകൂല്യം. ഒരുതരത്തിലുള്ള ഫീസുമില്ലാതെയാണ്​ വിസ കാലാവധി ദീര്‍ഘിപ്പിച്ച്‌​ നല്‍കുന്നത്​. വിസ ദീര്‍ഘിപ്പിക്കല്‍ നടപടി ആരംഭിച്ചതായി സൗദി ജവാസത്ത് അറിയിച്ചു. അപേക്ഷ നല്‍കാതെ തന്നെ സ്വമേധയാ കാലാവധി […]

You May Like

Breaking News

error: Content is protected !!