ഫൈനല്‍ എക്​സിറ്റ്​ വിസയില്‍ സൗദിയില്‍ കഴിയുന്നവര്‍ക്ക്​ സന്തോഷ വാര്‍ത്ത; വിസയുടെ കാലാവധി നീട്ടാന്‍ സല്‍മാന്‍ രാജാവിന്‍റെ​ ഉത്തരവ്

റിയാദ്​: ​ൈ​ഫനല്‍ എക്​സിറ്റ്​ വിസയില്‍ സൗദിയില്‍ കഴിയുന്നവര്‍ക്ക്​ സന്തോഷ വാര്‍ത്ത. വിസയുടെ കാലാവധി ഒക്​ടോബര്‍ 31 വരെ നീട്ടാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്​ ഉത്തരവിട്ടു. ഫൈനല്‍ എക്​സിറ്റ്​ വിസ അടിച്ചിട്ടും കോവിഡ്​ പശ്ചാത്തലത്തില്‍ വിമാന സര്‍വിസില്ലാത്തതിനാല്‍ രാജ്യം വിടാന്‍ കഴിയാത്തവര്‍ക്കാണ്​ ഇൗ ആനുകൂല്യം.

ഒരുതരത്തിലുള്ള ഫീസുമില്ലാതെയാണ്​ വിസ കാലാവധി ദീര്‍ഘിപ്പിച്ച്‌​ നല്‍കുന്നത്​. വിസ ദീര്‍ഘിപ്പിക്കല്‍ നടപടി ആരംഭിച്ചതായി സൗദി ജവാസത്ത് അറിയിച്ചു. അപേക്ഷ നല്‍കാതെ തന്നെ സ്വമേധയാ കാലാവധി ദീര്‍ഘിപ്പിക്കും.

കോവിഡ്​ വന്നതിന്​ ശേഷം ഇതുവരെ 29,000 പേരുടെ ഫൈനല്‍ എക്‌സിറ്റ് വിസകള്‍ ഇപ്രകാരം പുതുക്കിയതായി ജവസാത്തിനെ ഉദ്ധരിച്ച്‌​ ‘അഖ്​ബാര്‍’ ഒാണ്‍ലൈന്‍ പത്രം റിപ്പോര്‍ട്ട്​ ചെയ്​തു.

Next Post

ശിവശങ്കറിനെ ആശുപത്രിയിൽ നിന്ന് മാറ്റുന്നതിനിടെ സംഘർഷം; മാദ്ധ്യമപ്രവർത്തകർക്ക് നേരെ ജീവനക്കാരന്റെ കൈയ്യറ്റം

Sat Oct 17 , 2020
തിരുവനന്തപുരം: കസ്റ്റംസ് നിര്‍ദേശത്തെ തുടര്‍ന്ന് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റവെ ആശുപത്രി ജീവനക്കാരനും മാദ്ധ്യമപ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. ശിവശങ്കറിനെ ആംബുലന്‍സിലേക്ക് കയറ്റുന്ന ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഒരു പ്രകോപനവുമില്ലാതെയാണ് ജീവനക്കാരന്‍ തട്ടിക്കയറിയത്. ദൃശ്യം പകര്‍ത്താന്‍ അനുവദിക്കില്ല എന്നു പറഞ്ഞായിരുന്നു ഇയാളുടെ കൈയ്യേറ്റം. സംഭവത്തില്‍ ഒരു മാദ്ധ്യമപ്രവര്‍ത്തകന് പരിക്കേറ്റു. മാദ്ധ്യമപ്രവര്‍ത്തകരുടെ കൈയ്യിലുളള സ്റ്റില്‍ ക്യാമറകള്‍ തട്ടികളയാനുളള ശ്രമവും ഇയാളുടെ ഭാഗത്ത് നിന്നുണ്ടായി. ആംബുലന്‍സ് ശിവശങ്കറിനേയും […]

Breaking News

error: Content is protected !!