കൊവിഡ് ചികിത്സയിലിരുന്ന മലയാളി നഴ്‍സ് മരണപ്പെട്ടു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ചികിത്സയിലിരുന്ന മലയാളി നഴ്‍സ് മരണപ്പെട്ടു. റാന്നി കുടമുരുട്ടി സ്വദേശിനി സുമ കുമാരി (48) ആണ് മരിച്ചത്. ഹോം കെയര്‍ നഴ്‌സായിരുന്ന സുമ കുമാരി ഇന്നലെ അര്‍ദ്ധരാത്രിയോടെ അബ്ദുള്ള അല്‍ മുബാറക് ഫീല്‍ഡ് ഹോസ്‍പിറ്റലില്‍ വച്ചാണ് മരണപെട്ടത്. കഴിഞ്ഞ മാസമാണ് സുമ കുമാരി നാട്ടില്‍ നിന്നും കുവൈത്തിലെത്തിയത്. മൃതദേഹം കൊവിഡ് പ്രോട്ടോകാള്‍ പ്രകാരം കുവൈത്തില്‍ സംസ്‍കരിക്കും.

Next Post

സൗദി എയര്‍ലൈന്‍സിനു വേണ്ടി പുതിയ ബോയിങ്​ വിമാനം

Sat Oct 17 , 2020
റിയാദ്: സൗദി എയര്‍ലൈന്‍സിനു വേണ്ടി പുതിയ ബോയിങ്​ വിമാനം ബി 787-10 ജിദ്ദയിലെത്തി. അമേരിക്കയിലെ ബോയിങ്​ കമ്ബനി ആസ്ഥാനത്ത്​ നിന്നാണ്​ അഞ്ചാമത്തെ ​ഡ്രീംലൈനര്‍ വിമാനം ജിദ്ദയിലെത്തിയത്​. ഇതേ ഇനത്തിലുള്ള എട്ട്​ വിമാനങ്ങളാണ്​ സൗദി എയര്‍ലൈന്‍സ്​ ബുക്ക്​ ചെയ്​തത്​. നാല്​ വിമാനങ്ങള്‍ നേരത്തേ എത്തിയിട്ടുണ്ട്​. നൂതന സാങ്കേതിക സംവിധാനങ്ങളും മികച്ച സൗകര്യങ്ങളും ഉയര്‍ന്ന പ്രവര്‍ത്തന ശേഷിയുമുള്ളതാണ്​ പുതിയ വിമാനമെന്ന്​ ‘സൗദിയ’ഡയറക്​ടര്‍ ജനറല്‍ സാമീ സിന്ദി പറഞ്ഞു.

Breaking News

error: Content is protected !!