ബസുകള്‍ക്കും ടാക്‌സികള്‍ക്കുമുള്ള പ്രത്യേക ട്രാക്കുകളില്‍ മറ്റു വാഹനങ്ങള്‍ കടന്നാല്‍ പിഴ

അബൂദബി: ബസുകള്‍ക്കും ടാക്‌സികള്‍ക്കുമുള്ള പ്രത്യേക ട്രാക്കുകളില്‍ മറ്റു വാഹനങ്ങള്‍ കടന്നാല്‍ പിഴ നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി അബൂദബി പൊലീസ്. ഈ നിയമം പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ 400 ദിര്‍ഹം പിഴ ഈടാക്കുമെന്നാണ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്. നിരീക്ഷണം ശക്തമാക്കി.

ഗതാഗതം സുഗമമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് പ്രത്യേക സംവിധാനമൊരുക്കിയത്. വാഹനങ്ങളുടെ മുന്‍സീറ്റില്‍ കുട്ടികളെ ഇരുത്തുന്നവരും കര്‍ശന നടപടി നേരിടണം. കുട്ടികളുമായി റോഡിനു കുറുകെ കടക്കുമ്ബോഴും ജാഗ്രത പുലര്‍ത്തണം. വാഹനങ്ങള്‍ റെഡ് സിഗ്‌നല്‍ മറികടക്കുന്നത് അതീവ ഗുരുതര കുറ്റമാണെന്നും അറിയിച്ചു.

Next Post

681 ഹൂതി തടവുകാരെ വിട്ടയച്ചപ്പോള്‍ പകരം ലഭിച്ചത് 15 സൗദി സൈനികര്‍

Sat Oct 17 , 2020
ജിദ്ദ​: ബന്ദി കൈമാറ്റ കരാര്‍ പ്രകാരം വിമത യമന്‍ സായുധസംഘമായ ഹൂതികള്‍ വിട്ടയച്ച 15 സൗദി സൈനികര്‍ റിയാദില്‍ തിരിച്ചെത്തി. 2019 നവംബറില്‍ ഹൂതികളും സൗദി നേതൃത്വത്തിലുള്ള സഖ്യസേനയും തമ്മിലുണ്ടാക്കിയ കരാറിന്റെ രണ്ടാംഘട്ട വിട്ടയക്കലാണ്​ ഇപ്പോഴുണ്ടായത്​.​ 400ല്‍ പരം ബന്ദികളെ ഹൂതികള്‍ മോചിപ്പിച്ചപ്പോള്‍ പകരമായി സൗദി സഖ്യസേനയും യമന്‍ ഭരണകൂടവും ചേര്‍ന്ന് 681 ഹൂതി തടവുകാരെ വിട്ടയച്ചു. ഹൂതികള്‍ വിട്ടയച്ച 15 സൗദി സൈനികരും നാല്​ സുഡാനി സൈനികരുമാണ് വ്യാഴാഴ്​ച […]

Breaking News

error: Content is protected !!