മദീന മസ്​ജിദുന്നബവിയിലെ സന്ദര്‍ശനം ഞായറാഴ്​ച പുനരാരംഭിക്കും

മദീന: മദീന മസ്​ജിദുന്നബവിയിലെ റൗദ സന്ദര്‍ശനം ഞായറാഴ്​ച പുനരാരംഭിക്കും. പ്രതിദിനം 11,880 പേര്‍ക്കാണ്​ അനുമതി നല്‍കുകയെന്ന്​ മസ്​ജിദുന്നബവി കാര്യാലയം അറിയിച്ചു. സിയാറത്ത്​, റൗദയിലെ നമസ്​കാരം എന്നിവക്കുള്ള അനുമതിപത്രം ഇഅ്​തമര്‍നാ ആപ്പിലൂടെ ലഭിക്കും​. സന്ദര്‍ശകര്‍ക്ക്​ മൂന്നു​ പ്രവേശന കവാടങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്​. സിയാറത്തിന്​ പുരുഷന്മാര്‍ക്ക്​​ അല്‍സലാം കവാടം​ (നമ്ബര്‍ 1) വഴിയും റൗദയിലേക്ക്​ ബിലാല്‍ കവാടം (നമ്ബര്‍ 38 ) വഴിയുമായിരിക്കും പ്രവേശനം. സ്​ത്രീകള്‍ക്ക്​ ഉസ്​മാന്‍ കവാടം​ (നമ്ബര്‍ 24) വഴിയുമായിരിക്കും റൗദയിലേക്കുള്ള പ്രവേശനം.

സുബ​്​ഹി, ളുഹ്​ര്‍, അസ്​ര്‍, മഗ്​​രിബ്​ നമസ്​കാരങ്ങള്‍ക്ക്​ ശേഷമായിരിക്കും പുരുഷന്മാര്‍ക്ക് പ്രവേശനം. സൂര്യോദയത്തിനുശേഷം ളുഹ്​ര്‍ വരെയുള്ള സമയത്തായിരിക്കും സ്​ത്രീകള്‍ക്ക്​ പ്രവേശനം. ഒരുദിവസം റൗദയില്‍ നമസ്​കരിക്കാന്‍ 900 സ്​ത്രീകള്‍ക്കാണ്​ അനുമതി. പുരുഷന്മാര്‍ക്ക്​ റൗദയില്‍ നമസ്​കാരത്തിന്​ ഒരുദിവസം 1650 പേര്‍ക്ക്​ അനുമതി നല്‍കും. ഇശാഅ്​ നമസ്​കാര​ ശേഷം മസ്​ജിദുന്നബവി അടക്കുമെന്നും സുബ്​ഹി നമസ്​കാരത്തിന്​ ഒരു മണിക്കൂര്‍ മുമ്ബ്​ തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു.

മദീനയിലെ ഒരുക്കങ്ങള്‍ ഹജ്ജ്​ ഉംറ മന്ത്രി ഡോ. മുഹമ്മദ്​ സ്വാലിഹ്​ ബിന്ദന്‍ പരിശോധിച്ചു. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാന്‍ സുദൈസുമായും മദീനയിലെ സുരക്ഷ, സേവന മേധാവികളുമായും മന്ത്രി കൂടിക്കാഴ്​ച നടത്തി. റൗദ ​സന്ദര്‍ശന ഒരുക്കങ്ങള്‍ വിലയിരുത്തി. ഇഅ്​തമര്‍നാ ആപ്പിലൂടെ അനുമതിപത്രം നേടിയവര്‍ക്ക്​​ രണ്ടാംഘട്ടത്തില്‍ റൗദ സന്ദര്‍ശത്തിനേ അനുമതിയുള്ളൂ. മസ്​ജിദുല്‍ ഹറാമി​ലെ നമസ്​കാരത്തിനും അനുമതി പത്രം വേണം. രണ്ടാംഘട്ടത്തില്‍ പുതുതായി നാലു​ അനുമതി പത്രങ്ങള്‍ കൂടി ഇഅ്​തമര്‍നാ ആപ്പില്‍ ഹജ്ജ്​ ഉംറ മന്ത്രാലയം ഉള്‍പ്പെടുത്തിയിട്ടുണ്ട്​.

Next Post

720 ല്‍ 720 മാര്‍ക്കും നേടിയിട്ടും ഒന്നാം റാങ്കില്ല; ആകാന്‍ഷയുടെ ഒന്നാംസ്ഥാനം നഷ്ടമായത് ഇങ്ങനെ

Sat Oct 17 , 2020
ന്യൂഡല്‍ഹി : അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ( നീറ്റ്) ഡല്‍ഹി വിദ്യാര്‍ത്ഥി ആകാന്‍ഷ സിങിന് ലഭിച്ചത് 720 ല്‍ 720 മാര്‍ക്ക്. പരീക്ഷയില്‍ ഫുള്‍ മാര്‍ക്ക് ലഭിച്ചെങ്കിലും ആകാന്‍ഷയ്ക്ക് പക്ഷെ ലഭിച്ചത് രണ്ടാം റാങ്കാണ്. 720 മാര്‍ക്കും ലഭിച്ച മറ്റൊരു പരീക്ഷാര്‍ത്ഥിയായ ഒഡീഷ സ്വദേശി സോയബ് അഫ്താബിനാണ് ഒന്നാം റാങ്ക് ലഭിച്ചത്. രണ്ടുപേരും തുല്യമാര്‍ക്ക് നേടിയതോടെ ടൈബ്രേക്കറിലൂടെയാണ് സോയബിനെ ഒന്നാം റാങ്കുകാരനായി തീരുമാനിച്ചത്. അതിനായി പരിഗണിച്ചതാകട്ടെ വയസ്സും. സോയബിനേക്കാള്‍ […]

Breaking News

error: Content is protected !!