ശിവശങ്കറിനെ ആശുപത്രിയിൽ നിന്ന് മാറ്റുന്നതിനിടെ സംഘർഷം; മാദ്ധ്യമപ്രവർത്തകർക്ക് നേരെ ജീവനക്കാരന്റെ കൈയ്യറ്റം

തിരുവനന്തപുരം: കസ്റ്റംസ് നിര്‍ദേശത്തെ തുടര്‍ന്ന് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റവെ ആശുപത്രി ജീവനക്കാരനും മാദ്ധ്യമപ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. ശിവശങ്കറിനെ ആംബുലന്‍സിലേക്ക് കയറ്റുന്ന ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഒരു പ്രകോപനവുമില്ലാതെയാണ് ജീവനക്കാരന്‍ തട്ടിക്കയറിയത്. ദൃശ്യം പകര്‍ത്താന്‍ അനുവദിക്കില്ല എന്നു പറഞ്ഞായിരുന്നു ഇയാളുടെ കൈയ്യേറ്റം. സംഭവത്തില്‍ ഒരു മാദ്ധ്യമപ്രവര്‍ത്തകന് പരിക്കേറ്റു.

മാദ്ധ്യമപ്രവര്‍ത്തകരുടെ കൈയ്യിലുളള സ്റ്റില്‍ ക്യാമറകള്‍ തട്ടികളയാനുളള ശ്രമവും ഇയാളുടെ ഭാഗത്ത് നിന്നുണ്ടായി. ആംബുലന്‍സ് ശിവശങ്കറിനേയും കൊണ്ട് ആശുപത്രിയില്‍ നിന്നും തിരിച്ചതിന് പിന്നാലെ ഇയാള്‍ ആശുപത്രിക്കകത്തേക്ക് ഓടി ഒളിക്കുകയായിരുന്നു. മാദ്ധ്യമപ്രവര്‍ത്തകര്‍ ജീവനക്കാരനെതിരെ പൊലീസിന് പരാതി എഴുതി നല്‍കിയിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യാമെന്ന് പൊലീസ് മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി. ശിവശങ്കറിന്റെ ഭാര്യ ഇതേ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറാണ്.

Next Post

കൊവിഡ് ചികിത്സയിലിരുന്ന മലയാളി നഴ്‍സ് മരണപ്പെട്ടു

Sat Oct 17 , 2020
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ചികിത്സയിലിരുന്ന മലയാളി നഴ്‍സ് മരണപ്പെട്ടു. റാന്നി കുടമുരുട്ടി സ്വദേശിനി സുമ കുമാരി (48) ആണ് മരിച്ചത്. ഹോം കെയര്‍ നഴ്‌സായിരുന്ന സുമ കുമാരി ഇന്നലെ അര്‍ദ്ധരാത്രിയോടെ അബ്ദുള്ള അല്‍ മുബാറക് ഫീല്‍ഡ് ഹോസ്‍പിറ്റലില്‍ വച്ചാണ് മരണപെട്ടത്. കഴിഞ്ഞ മാസമാണ് സുമ കുമാരി നാട്ടില്‍ നിന്നും കുവൈത്തിലെത്തിയത്. മൃതദേഹം കൊവിഡ് പ്രോട്ടോകാള്‍ പ്രകാരം കുവൈത്തില്‍ സംസ്‍കരിക്കും.

Breaking News

error: Content is protected !!