നീറ്റ് പരീക്ഷയുടെ വിജയചരിത്രത്തില്‍ ഇത്തവണ കേരളത്തിന്റെ പേര് കൂടി എഴുതി ചേര്‍ത്തിരിക്കുകയാണ് ആയിഷ

കോഴിക്കോട്: നീറ്റ് പരീക്ഷയുടെ വിജയചരിത്രത്തില്‍ ഇത്തവണ കേരളത്തിന്റെ പേര് കൂടി എഴുതി ചേര്‍ത്തിരിക്കുകയാണ് കോഴിക്കോട് കൊല്ലം സ്വദേശിനിയായ ആയിഷ. ദേശീയതലത്തില്‍ നടത്തുന്ന അഖിലേന്ത്യ, മെഡിക്കല്‍ ഡെന്റല്‍ പരീക്ഷയായ നീറ്റ് പരീക്ഷയില്‍ 12-ാം റാങ്കാണ് ആയിഷ നേടിയത്. 720ല്‍ 710 മാര്‍ക്കാണ് ആയിഷ നേടിയത്. കേരളത്തില്‍ നിന്നും നീറ്റ് പരീക്ഷയില്‍ ഒന്നാമതെത്തിയ വിദ്യാര്‍ത്ഥിയുമായി. ഒബിസി വിഭാഗത്തില്‍ ദേശീയ തലത്തില്‍ രണ്ടാം റാങ്കും ഈ മിടുക്കി നേടി.

രണ്ടാം തവണയാണ് ആയിഷ നീറ്റ് പരീക്ഷയെഴുതുന്നത്. ആദ്യ പരിശ്രമത്തില്‍ 15429 ആയിരുന്നു റാങ്ക്. രണ്ടാം തവണ പരീക്ഷയെഴുതാന്‍ തീരുമാനിക്കുമ്ബോള്‍ മികച്ച റാങ്ക് വാങ്ങണമെന്ന വാശിയോടെയാണ് പഠിച്ചത്.

Next Post

വിമാനങ്ങളില്‍ കോവിഡ് വ്യാപിക്കില്ല; പുതിയ പഠനം പറയുന്നത് ഇങ്ങനെ

Sat Oct 17 , 2020
ന്യൂയോര്‍ക്ക്: വിമാനയാത്രകളില്‍ കോവിഡ് വ്യാപിക്കുമോ എന്നതായിരുന്നു ഇത്രയും നാളത്തെ വലിയൊരു ആശങ്ക. എന്നാല്‍, പുതിയ പഠനം സൂചിപ്പിക്കുന്നത് വിമാനങ്ങളില്‍ വായു പരത്തുന്ന കൊറോണ വൈറസ് പ്രചരിപ്പിക്കുന്നതിനെക്കുറിച്ച്‌ ആളുകള്‍ വിഷമിക്കേണ്ടതില്ല എന്നാണ്. വിമാനത്തിലെ വെന്റിലേഷന്‍ സംവിധാനങ്ങള്‍ വായുവിനെ കാര്യക്ഷമമായി ഫില്‍ട്ടര്‍ ചെയ്യുകയും വൈറസുകള്‍ പകരാന്‍ സാധ്യതയുള്ള കണങ്ങളെ പുറത്തെടുക്കുകയും ചെയ്യുമത്രേ. ഈ ഗവേഷണങ്ങളെ യുഎസ് പ്രതിരോധ വകുപ്പ് പിന്തുണയ്ക്കുന്നു. യാത്രക്കാര്‍ക്ക് വിമാനത്തില്‍ വൈറസ് പിടിപെടാനുള്ള മറ്റ് മാര്‍ഗ്ഗങ്ങള്‍ പഠനങ്ങള്‍ കണക്കിലെടുത്തിട്ടില്ല. കോവിഡ് […]

Breaking News

error: Content is protected !!