യുകെ: ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം; നിയമം കര്‍ശനമാക്കാനൊരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍ !

ലണ്ടന്‍ : ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി നിയമം കര്‍ശനമാക്കാനൊരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍. നിലവിലെ നിയമങ്ങള്‍ കര്‍ശനമാക്കുന്നതോടൊപ്പം കൂടുതല്‍ കര്‍ക്കശമായ നിബന്ധനകള്‍ വെള്ളിയാഴ്ച ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റ് പുറത്തിറക്കി. ഇത്‌വരെ ഫോണ്‍ ചെയ്യുന്നതിനും ടെക്സ്റ്റ് ചെയ്യുന്നതിനും മാത്രമെ നിയന്ത്രണമുണ്ടായിരുന്നത്. ഇനി മുതല്‍ ഏതു വിധേന ഫോണ്‍ ഉപയോഗിച്ചാലും 200 പൌണ്ട് ഫൈനും 6 പോയിന്റ്‌ വരെ പെനാല്‍റ്റിയും ലഭിക്കും.

ഡ്രൈവിങ്ങിനിടെ ഫോണ്‍ ചെയ്യുന്നതും ടെക്സ്റ്റ് ചെയ്യുന്നതും മാത്രമാണ് ഇത്‌വരെ നിയമ വിരുദ്ധം. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കുക, മ്യുസിക് സ്ക്രോള്‍ ചെയ്യുക, ഗെയിം കളിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇത് വരെ വരെ നിയമ വിരുദ്ധമായിരുന്നില്ല. എന്നാല്‍ പുതിയ നിയമ പ്രകാരം പ്രസ്തുത കാര്യങ്ങള്‍ക്കും ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല.

യുകെയിലെ റോഡുകള്‍ ലോകത്തിലെ ഏറ്റവും സുരക്ഷിത റോഡുകള്‍ ആയി മാറ്റുകയാണ് സര്‍ക്കാരിന്‍റെ ലക്‌ഷ്യം.
എന്നാല്‍ മാക്‌ഡോണാള്‍ഡ്, KFC തുടങ്ങിയ ഡ്രൈവ് ത്രൂ സര്‍വീസുകളില്‍ ഫോണ്‍ ഉപയോഗിച്ച് പെയ്മെന്റ് നടത്താന്‍ ഇനിയും അനുമതി ഉണ്ടാകും.

Next Post

യുകെ: മരണ സംഖ്യ കുതിച്ചുയരുന്നിടെ ലണ്ടനില്‍ വീണ്ടും മാസ്ക് വിരുദ്ധ പ്രക്ഷോഭം !

Sun Oct 18 , 2020
ലണ്ടന്‍ : ലണ്ടനില്‍ കൊറോണ വൈറസ് ബാധയും മരണ സംഖ്യയും കുതിച്ചുയരുന്നിടെ വീണ്ടും ഫേസ് മാസ്ക് വിരുദ്ധ പ്രക്ഷോഭം. ഹൈഡ് പാര്‍ക്ക്, ഓക്സ്ഫോര്‍ഡ് സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത പ്രകടനങ്ങള്‍ നടന്നത്. പോലിസ് അകമ്പടിയോടെയായിരുന്നു പ്രകടനം. ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍റെ സഹോദരന്‍ പിയേഴ്സ് കോര്‍ബിനും പ്രകടനക്കാരില്‍ ഉള്‍പ്പെടും. നേരത്തെ ഇദ്ദേഹത്തിന് പോലിസ് 10,000 പൌണ്ട് ഫൈന്‍ ഈടാക്കിയിരുന്നു. രണ്ടു ദിവസം മുമ്പാണ് ലണ്ടനില്‍ ടയര്‍-2 ലോക്ക് […]

Breaking News

error: Content is protected !!