യുകെ: മരണ സംഖ്യ കുതിച്ചുയരുന്നിടെ ലണ്ടനില്‍ വീണ്ടും മാസ്ക് വിരുദ്ധ പ്രക്ഷോഭം !

ലണ്ടന്‍ : ലണ്ടനില്‍ കൊറോണ വൈറസ് ബാധയും മരണ സംഖ്യയും കുതിച്ചുയരുന്നിടെ വീണ്ടും ഫേസ് മാസ്ക് വിരുദ്ധ പ്രക്ഷോഭം. ഹൈഡ് പാര്‍ക്ക്, ഓക്സ്ഫോര്‍ഡ് സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത പ്രകടനങ്ങള്‍ നടന്നത്. പോലിസ് അകമ്പടിയോടെയായിരുന്നു പ്രകടനം. ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍റെ സഹോദരന്‍ പിയേഴ്സ് കോര്‍ബിനും പ്രകടനക്കാരില്‍ ഉള്‍പ്പെടും. നേരത്തെ ഇദ്ദേഹത്തിന് പോലിസ് 10,000 പൌണ്ട് ഫൈന്‍ ഈടാക്കിയിരുന്നു.

രണ്ടു ദിവസം മുമ്പാണ് ലണ്ടനില്‍ ടയര്‍-2 ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത്. ലോക്ക് ഡൌണ്‍ നടപ്പാക്കിയതിലൂടെ സര്‍ക്കാര്‍ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയാണെന്നാണ് പ്രക്ഷോഭകരുടെ വാദം. ഫേസ് മാസ്ക് ധരിക്കുന്നത് തടയുക, കൊറോണക്കെതിരെയുള്ള വാക്സിന്‍ കുത്തി വെക്കുന്നത് തടയുക എന്നിവയാണ് ഇവരുടെ മറ്റ് ആവശ്യങ്ങള്‍.

Next Post

പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ പദ്മഭൂഷണ്‍ പി എസ് നാരായണസ്വാമി അന്തരിച്ചു

Sun Oct 18 , 2020
ചെന്നൈ: പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ പദ്മഭൂഷണ്‍ പി എസ് നാരായണസ്വാമി (പി എസ് എന്‍) അന്തരിച്ചു. 87 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രി മൈലാപ്പൂരിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഒട്ടേറെ പ്രമുഖ ഗായകരുടെ ഗുരുവാണ് പി എസ് എന്‍. സംഗീത ലോകത്ത് ‘പിച്ചൈ’ എന്ന ഓമനപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. അഭിഷേക് രഘുറാം, കുന്നക്കുടി എം. ബാലമുരളീകൃഷ്ണ, ആര്‍. ഭാരതി, രഞ്ജിനി- ഗായത്രി സഹോദരിമാര്‍ എന്നീ പ്രമുഖരടക്കം പിച്ചൈയുടെ ശിഷ്യരാണ്. കേന്ദ്ര സംഗീത നാടക […]

Breaking News

error: Content is protected !!