സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു. കായംകുളം പുതുപ്പള്ളി സ്വദ്ദേശി വേലശ്ശേരി തറയില്‍ ഗോപാലന്‍ രാധാകൃഷ്ണന്‍ (60) ആണ് മരിച്ചത്. രണ്ടാഴ്‌ച്ചയായി ഹഫറിലെ കിങ് ഖാലിദ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവധിക്ക് നാട്ടില്‍ പോകാന്‍ തയ്യാറെടുപ്പ് നടത്തുന്ന സമയത്താണ് അസുഖ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. 29 വര്‍ഷമായി ഹഫറില്‍ തയ്യല്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: വിജയമ്മ. മക്കളായ നന്ദു കൃഷ്ണന്‍, ചിന്ദു കൃഷ്ണന്‍ എന്നിവര്‍ സൗദിയില്‍ ഉണ്ട്. മരുമകള്‍: ഷാനി. മൃതദേഹം കിങ് ഖാലിദ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം സൗദി അറേബ്യയില്‍ തന്നെ സംസ്കരിക്കുന്നതിനുള്ള നിയമ നടപടികള്‍ക്ക് സഹായവുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ നൗഷാദ് കൊല്ലം, ഷിനുഖാന്‍ പന്തളം എന്നിവര്‍ രംഗത്തുണ്ട്.

Next Post

മക്ക മസ്​ജിദുല്‍ ഹറമില്‍ നമസ്​കരിക്കാനെത്തുന്നവരെ സ്വീകരിക്കാനുള്ള ഒരുക്കം പൂര്‍ത്തിയായി

Sun Oct 18 , 2020
ജിദ്ദ: മക്ക മസ്​ജിദുല്‍ ഹറമില്‍ നമസ്​കരിക്കാനെത്തുന്നവരെ സ്വീകരിക്കാനുള്ള ഒരുക്കം പൂര്‍ത്തിയായി. ഉംറ തീര്‍ഥാടനത്തി​െന്‍റ രണ്ടാംഘട്ടം ആരംഭിക്കുന്ന ഞായറാഴ്​ച മുതലാണ്​​ കര്‍ശനമായ ആരോഗ്യ മുന്‍കരുതലുകള്‍ പാലിച്ച്‌​ ഹറമില്‍ നമസ്​കരിക്കാനെത്തുന്നവരെ പ്രവേശിപ്പിക്കുന്നത്​. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാന്‍ അല്‍സുദൈസി​െന്‍റ നിര്‍ദേശാനുസരണം​ രണ്ടാംഘട്ടം ആ​രംഭിക്കുന്നതിന്​ മുമ്ബ്​ ഹറമിലെ ശുചീകരണ, അണുമുക്തമാക്കല്‍ ജോലികള്‍ ഇരട്ടിയാക്കിയതായി വക്താവ്​ ഹാനീ ബിന്‍ ഹുസ്​നി ഹൈദര്‍ പറഞ്ഞു. ദിവസവും 10​ പ്രാവശ്യം ഹറം അണുമുക്തമാക്കുന്നുണ്ട്​. നമസ്​കരിക്കാനെത്തുന്നവര്‍ക്ക്​ പ്രത്യേക പാത […]

You May Like

Breaking News

error: Content is protected !!