മക്ക മസ്​ജിദുല്‍ ഹറമില്‍ നമസ്​കരിക്കാനെത്തുന്നവരെ സ്വീകരിക്കാനുള്ള ഒരുക്കം പൂര്‍ത്തിയായി

ജിദ്ദ: മക്ക മസ്​ജിദുല്‍ ഹറമില്‍ നമസ്​കരിക്കാനെത്തുന്നവരെ സ്വീകരിക്കാനുള്ള ഒരുക്കം പൂര്‍ത്തിയായി. ഉംറ തീര്‍ഥാടനത്തി​െന്‍റ രണ്ടാംഘട്ടം ആരംഭിക്കുന്ന ഞായറാഴ്​ച മുതലാണ്​​ കര്‍ശനമായ ആരോഗ്യ മുന്‍കരുതലുകള്‍ പാലിച്ച്‌​ ഹറമില്‍ നമസ്​കരിക്കാനെത്തുന്നവരെ പ്രവേശിപ്പിക്കുന്നത്​. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാന്‍ അല്‍സുദൈസി​െന്‍റ നിര്‍ദേശാനുസരണം​ രണ്ടാംഘട്ടം ആ​രംഭിക്കുന്നതിന്​ മുമ്ബ്​ ഹറമിലെ ശുചീകരണ, അണുമുക്തമാക്കല്‍ ജോലികള്‍ ഇരട്ടിയാക്കിയതായി വക്താവ്​ ഹാനീ ബിന്‍ ഹുസ്​നി ഹൈദര്‍ പറഞ്ഞു.

ദിവസവും 10​ പ്രാവശ്യം ഹറം അണുമുക്തമാക്കുന്നുണ്ട്​. നമസ്​കരിക്കാനെത്തുന്നവര്‍ക്ക്​ പ്രത്യേക പാത നിശ്ചയിച്ചിട്ടുണ്ട്​. ഇഅ്​തര്‍മനാ ആപില്‍ തെരഞ്ഞെടുത്ത പോയന്‍റില്‍നിന്നാണ്​ ആളുകളെ നമസ്​കാര സ്ഥലങ്ങളിലേക്ക്​ കൊണ്ടുവരുക. നമസ്​കാരത്തിനു നില്‍ക്കേണ്ട സ്ഥലം വ്യക്തമാക്കുന്നതിന്​ സ്​റ്റിക്കര്‍ പതിച്ചിട്ടുണ്ട്​. സാമൂഹിക അകലം പാലിച്ചാണ്​ നമസ്​കാര സ്ഥലം ഒരുക്കിയിരിക്കുന്നത്​. ആളുകള്‍ക്കിടയില്‍ ഒന്നര മീറ്റര്‍ അകലമുണ്ടായിരിക്കുമെന്നും വക്താവ്​ പറഞ്ഞു. ഇഷ്യു ചെയ്​ത അനുമതി പത്രങ്ങളിലെ സമയം എല്ലാവരും പാലിക്കണം. മാസ്​ക്​ ധരിക്കുക, ഇടക്കിടെ കൈകള്‍ അണുമുക്തമാക്കുക തുടങ്ങിയ ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണം. ഹറം കാര്യാലയ ജീവനക്കാരോടും സേവനനിരതരായ ആളുകളോടും സഹകരിക്കണം. ഹറമിലേക്ക്​ ഭക്ഷണവും പാനീയങ്ങളും കൊണ്ടുവരരുതെന്നും ​പ്രവേശനത്തിനും പുറത്തുകടക്കാനും നിശ്ചയിച്ച സമയങ്ങള്‍ പാലിക്കണം.

Next Post

വന്‍ അഴിമതി ആരോപണം: സഊദി അറേബ്യയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ പിടിയില്‍

Sun Oct 18 , 2020
റിയാദ്: വന്‍ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് സഊദി അറേബ്യയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ പിടിയില്‍. റിയാദ് മേഖലയിലെ മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള 13 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, നാല് ബിസിനസുകാര്‍, കരാര്‍ കമ്ബനികളില്‍ ജോലി ചെയ്യുന്ന അഞ്ച് പ്രവാസികള്‍ എന്നിവരാണ് ഗുരുതരമായ തട്ടിപ്പ് ആരോപണങ്ങളെ തുടര്‍ന്ന് അറസ്റ്റിലായത്. സഊദി മേല്‍നോട്ട, അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ) ആണ് ഇക്കാര്യം അറിയിച്ചത്. പ്രതികളുടെ വസതികളില്‍ തിരച്ചില്‍ നടത്തിയപ്പോള്‍, മേക്ക്-ഷിഫ്റ്റ് സീലിംഗ്, പള്ളിയിലെ ഒരു […]

You May Like

Breaking News

error: Content is protected !!