വന്‍ അഴിമതി ആരോപണം: സഊദി അറേബ്യയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ പിടിയില്‍

റിയാദ്: വന്‍ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് സഊദി അറേബ്യയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ പിടിയില്‍. റിയാദ് മേഖലയിലെ മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള 13 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, നാല് ബിസിനസുകാര്‍, കരാര്‍ കമ്ബനികളില്‍ ജോലി ചെയ്യുന്ന അഞ്ച് പ്രവാസികള്‍ എന്നിവരാണ് ഗുരുതരമായ തട്ടിപ്പ് ആരോപണങ്ങളെ തുടര്‍ന്ന് അറസ്റ്റിലായത്. സഊദി മേല്‍നോട്ട, അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ) ആണ് ഇക്കാര്യം അറിയിച്ചത്.

പ്രതികളുടെ വസതികളില്‍ തിരച്ചില്‍ നടത്തിയപ്പോള്‍, മേക്ക്-ഷിഫ്റ്റ് സീലിംഗ്, പള്ളിയിലെ ഒരു സര്‍വീസ് റൂം, വാട്ടര്‍ ടാങ്ക്, ഭൂഗര്‍ഭ അറ എന്നിവയില്‍ സൂക്ഷിച്ച നിലയില്‍ 193 ദശലക്ഷത്തിലധികം സൗദി റിയാല്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

അറസ്റ്റിലായവര്‍ അനധികൃത ഫണ്ട് ഉപയോഗിച്ച്‌ നടത്തിയ റിയല്‍ എസ്റ്റേറ്റ് വാങ്ങലുകളുടെ ഒരു പട്ടികയും കണ്ടെത്തിയിട്ടുണ്ട്, ആകെ 142 ദശലക്ഷം സഊദി റിയാലാണ് ഇതിനായി ചെലവഴിച്ചത്. കൂടാതെ, അറസ്റ്റുചെയ്തവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഏകദേശം 150 ദശലക്ഷം സഊദി റിയാല്‍ നസാഹ പിടിച്ചെടുത്തു, പ്രതികളിലൊരാള്‍ തന്റെ പദവി ഉപയോഗിച്ച്‌ വാണിജ്യ സ്ഥാപനങ്ങള്‍ക്കായി ധനമന്ത്രാലയത്തിന്റെ ഇത്തിമാഡ് ഏകീകൃത ഡിജിറ്റല്‍ സേവന പ്ലാറ്റ് ഫോം വഴി 110 ദശലക്ഷത്തിലധികം സഊദി റിയാല്‍ ഉപയോഗിച്ചതായും കണ്ടെത്തി.

മറ്റ് അഴിമതി ഇടപാടുകള്‍ 2.5 ദശലക്ഷം സഊദി റിയാല്‍ വരുന്ന പലചരക്ക് പ്രീപെയ്ഡ് കാര്‍ഡുകള്‍, ഏകദേശം 1,50,000 ഇന്ധന പ്രീപെയ്ഡ് കാര്‍ഡുകള്‍, തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

Next Post

അബൂ മുറൈഖയിലെ ക്ഷേത്ര നിർമാണം മന്ത്രി വിലയിരുത്തി

Sun Oct 18 , 2020
അബൂദബി: അബൂ മുറൈഖയില്‍ നിര്‍മിക്കുന്ന ബാപ്‌സ് ഹൈന്ദവ ക്ഷേത്ര നിര്‍മാണം യു.എ.ഇ വിദേശകാര്യ രാജ്യാന്തര സഹകരണ മന്ത്രി ശൈഖ് അബ്​ദ​ുല്ല ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ വിലയിരുത്തി. സ്വാമിനാരായണന്‍ സന്‍സ്ത സ്ഥാപിച്ച ബാപ്‌സ് ക്ഷേത്ര സമിതിക്കു കീഴിലാണ് അബൂദബി സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് പ്രഥമ ഹൈന്ദവ ക്ഷേത്രം നിര്‍മിക്കുന്നത്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്​യാനാണ് ക്ഷേത്രത്തിന് […]

You May Like

Breaking News

error: Content is protected !!