അബൂ മുറൈഖയിലെ ക്ഷേത്ര നിർമാണം മന്ത്രി വിലയിരുത്തി

അബൂദബി: അബൂ മുറൈഖയില്‍ നിര്‍മിക്കുന്ന ബാപ്‌സ് ഹൈന്ദവ ക്ഷേത്ര നിര്‍മാണം യു.എ.ഇ വിദേശകാര്യ രാജ്യാന്തര സഹകരണ മന്ത്രി ശൈഖ് അബ്​ദ​ുല്ല ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ വിലയിരുത്തി. സ്വാമിനാരായണന്‍ സന്‍സ്ത സ്ഥാപിച്ച ബാപ്‌സ് ക്ഷേത്ര സമിതിക്കു കീഴിലാണ് അബൂദബി സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് പ്രഥമ ഹൈന്ദവ ക്ഷേത്രം നിര്‍മിക്കുന്നത്.

അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്​യാനാണ് ക്ഷേത്രത്തിന് സ്ഥലം അനുവദിച്ചത്. ഹിന്ദു സമുദായ നേതാവും അബൂദബിയിലെ ബി.എ.പി.എസ് ഹിന്ദു മന്ദിര്‍ മേധാവിയുമായ പൂജ്യ ബ്രഹ്മവിഹാരി സ്വാമിയുമായി ചര്‍ച്ച നടത്തിയാണ് ക്ഷേത്രത്തി​െന്‍റ നിര്‍മാണം സംബന്ധിച്ച്‌ അവലോകനം നടത്തിയത്.

പരമ്ബരാഗത ഹിന്ദുക്ഷേത്രത്തി​െന്‍റ എല്ലാ വശങ്ങളും സവിശേഷതകളും ഉള്‍പ്പെടുന്ന ക്ഷേത്രം ഇന്ത്യയിലെ പരമ്ബരാഗത പുരാതന ശിലാ വാസ്തുവിദ്യയിലാണ് നിര്‍മിക്കുന്നത്.

ക്ഷേത്രനിര്‍മാണ പ്രവര്‍ത്തനങ്ങളെ ശൈഖ് അബ്​ദ​ുല്ല ബിന്‍ സായിദ് പ്രശംസിച്ചതായി ബ്രഹ്മവിഹാരി സ്വാമി ചൂണ്ടിക്കാട്ടി. ബി.എ.പി.എസ് ആത്മീയ തലവന്‍ മഹാന്ത് സ്വാമി മഹാരാജിനുവേണ്ടി ബ്രഹ്മവിഹാരി, ശൈഖ് അബ്​ദ​ുല്ലക്ക് ക്ഷേത്രഗോപുരത്തെ പ്രതിനിധാനം ചെയ്​തുള്ള സ്വര്‍ണ സ്മാരക ഉപഹാരം സമ്മാനിച്ചു. രാജ്യത്തെ ആദ്യത്തെ പരമ്ബരാഗത ഹിന്ദു ക്ഷേത്രം 2022 ല്‍ പൂര്‍ത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂറും പങ്കെടുത്തു. അബൂദബി നഗരാതിര്‍ത്തിക്കു വെളിയില്‍ അബൂദബി – ദുബൈ ഹൈവേക്കു സമീപം അബു മുറൈഖയിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്

Next Post

കുവൈത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവാസികളെ നിയമിക്കാനുള്ള അപേക്ഷകള്‍ നിരസിക്കും

Sun Oct 18 , 2020
കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവാസികളെ നിയമിക്കാനുള്ള അപേക്ഷകള്‍ നിരസിക്കും. ഇത്തരം അപേക്ഷകള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ മുന്നോട്ടുവെച്ചാലും അംഗീകരിക്കില്ലെന്നാണ് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചത്. കുവൈത്ത് ഇപ്പോള്‍ ശക്തമായ സ്വദേശിവത്കരണ നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. കുവൈത്ത് മുനിസിപ്പാലിറ്റിയില്‍ ജോലി ചെയ്യുന്ന ചില പ്രവാസി ജീവനക്കാരുടെ കരാര്‍ അവസാനിപ്പിച്ച ശേഷം ഇവരെ പ്രത്യേക കരാറുണ്ടാക്കി വീണ്ടും നിയമിക്കാന്‍ അപേക്ഷ നല്‍കിയതായുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു കമ്മീഷന്‍.

Breaking News

error: Content is protected !!