കുവൈത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവാസികളെ നിയമിക്കാനുള്ള അപേക്ഷകള്‍ നിരസിക്കും

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവാസികളെ നിയമിക്കാനുള്ള അപേക്ഷകള്‍ നിരസിക്കും. ഇത്തരം അപേക്ഷകള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ മുന്നോട്ടുവെച്ചാലും അംഗീകരിക്കില്ലെന്നാണ് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചത്.

കുവൈത്ത് ഇപ്പോള്‍ ശക്തമായ സ്വദേശിവത്കരണ നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. കുവൈത്ത് മുനിസിപ്പാലിറ്റിയില്‍ ജോലി ചെയ്യുന്ന ചില പ്രവാസി ജീവനക്കാരുടെ കരാര്‍ അവസാനിപ്പിച്ച ശേഷം ഇവരെ പ്രത്യേക കരാറുണ്ടാക്കി വീണ്ടും നിയമിക്കാന്‍ അപേക്ഷ നല്‍കിയതായുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു കമ്മീഷന്‍.

Next Post

ബഹ്​റൈനില്‍ കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

Sun Oct 18 , 2020
മനാമ: ബഹ്​റൈനില്‍ കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പത്തനംതിട്ട കടമ്മനിട്ട സ്വദേശി ജേക്കബ്​ മാത്യ​ു (റെജി മുളമൂട്ടില്‍ -63) ആണ്​ മരിച്ചത്​. ഭാര്യ: ഷേര്‍ളി. മക്കള്‍: റിഥിമ, ഷിക്ക. മരുമക്കള്‍: ബിബിന്‍, റിനു.

Breaking News

error: Content is protected !!