മനാമ: വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ സ്​കൂളുകള്‍ ഒരുങ്ങിയതായി വിദ്യാഭ്യാസ മന്ത്രാലയം

മനാമ: ഭാഗികമായി വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ സ്​കൂളുകള്‍ ഒരുങ്ങിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ആവശ്യമായ കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിച്ച്‌ അധ്യാപകര്‍ക്ക് സ്​കൂളുകളിലെത്താനുള്ള ഒരുക്കവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

സുരക്ഷിതമായ അന്തരീക്ഷത്തില്‍ അധ്യാപകര്‍ക്ക് സ്​കൂളുകളിലെത്താന്‍ കഴിയുമെന്നും ഊഴംവെച്ച്‌ വിദ്യാര്‍ഥികള്‍ക്ക്​ സമീപഭാവിയില്‍ സ്​കൂളുകളില്‍ പഠനം നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിലെ അസി. അണ്ടര്‍ സെക്രട്ടറി ഖാലിദ് ഗരീബ് വ്യക്തമാക്കി.

സ്​കൂള്‍ ജീവനക്കാര്‍ക്ക്​ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്​. അടിയന്തര സാഹചര്യങ്ങള്‍ ൈകകാര്യം ചെയ്യാന്‍ സ്​കൂളുകള്‍ കേന്ദ്രീകരിച്ച്‌ പ്രത്യേക ടീമുകള്‍ക്ക് രൂപംനല്‍കി.

സ്​കൂളുകളിലേക്ക് പ്രവേശിക്കുന്നതിനുമുമ്ബ്​ ശരീരോഷ്​മാവ് പരിശോധിക്കും. സാമൂഹിക അകലവും ഉറപ്പുവരുത്തും. വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്ന സ്ഥലങ്ങള്‍ ഇടവിട്ട് ശുചീകരിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് പ്രത്യേക നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്​. കോവിഡ് ബാധ സംശയിക്കുന്ന സന്ദര്‍ഭങ്ങളില്‍ ആരോഗ്യ അധികൃതരെ ഉടന്‍ ബന്ധപ്പെട്ട് നടപടി സ്വീകരിക്കണം.ക്ലാസുകളില്‍ ഒന്നര മീറ്റര്‍ അകലത്തില്‍ സ്​റ്റഡി ടേബിളുകള്‍ ഇടണമെന്നും നിര്‍ദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Post

ബഹ്​റൈനില്‍ സന്ദര്‍ശക വിസകളുടെ കാലാവധി മൂന്നു​ മാസത്തേക്കുകൂടി നീട്ടി

Sun Oct 18 , 2020
മനാമ: ബഹ്​റൈനില്‍ സന്ദര്‍ശക വിസകളുടെ കാലാവധി മൂന്നു​ മാസത്തേക്കുകൂടി നീട്ടിയതായി നാഷനാലിറ്റി, പാസ്​പോര്‍ട്​സ്​ ആന്‍ഡ്​ റെസിഡന്‍സ്​ അഫയേഴ്​സ്​ (എന്‍.പി.ആര്‍.എ) അറിയിച്ചു. സന്ദര്‍ശക വിസയില്‍ എത്തിയവര്‍ക്ക്​ ജനുവരി 21 വരെ രാജ്യത്ത്​ തങ്ങാം. കോവിഡ്​ വ്യാപനത്തെത്തുടര്‍ന്ന്​ വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ചതോടെ​ സന്ദര്‍ശക വിസകളുടെ കാലാവധി പലഘട്ടങ്ങളായി നേരത്തേ നീട്ടിനല്‍കിയിരുന്നു. ജൂലൈയില്‍ നീട്ടിനല്‍കിയ മൂന്നു​ മാസത്തെ കാലാവധി ഒക്​ടോബര്‍ 21ന്​ അവസാനിക്കുന്ന സാഹചര്യത്തിലാണ്​ ജനുവരി 21 വരെ നീട്ടാന്‍ തീരുമാനിച്ചത്​. എല്ലാ സന്ദര്‍ശക […]

Breaking News

error: Content is protected !!