ബഹ്​റൈനില്‍ സന്ദര്‍ശക വിസകളുടെ കാലാവധി മൂന്നു​ മാസത്തേക്കുകൂടി നീട്ടി

മനാമ: ബഹ്​റൈനില്‍ സന്ദര്‍ശക വിസകളുടെ കാലാവധി മൂന്നു​ മാസത്തേക്കുകൂടി നീട്ടിയതായി നാഷനാലിറ്റി, പാസ്​പോര്‍ട്​സ്​ ആന്‍ഡ്​ റെസിഡന്‍സ്​ അഫയേഴ്​സ്​ (എന്‍.പി.ആര്‍.എ) അറിയിച്ചു. സന്ദര്‍ശക വിസയില്‍ എത്തിയവര്‍ക്ക്​ ജനുവരി 21 വരെ രാജ്യത്ത്​ തങ്ങാം.

കോവിഡ്​ വ്യാപനത്തെത്തുടര്‍ന്ന്​ വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ചതോടെ​ സന്ദര്‍ശക വിസകളുടെ കാലാവധി പലഘട്ടങ്ങളായി നേരത്തേ നീട്ടിനല്‍കിയിരുന്നു. ജൂലൈയില്‍ നീട്ടിനല്‍കിയ മൂന്നു​ മാസത്തെ കാലാവധി ഒക്​ടോബര്‍ 21ന്​ അവസാനിക്കുന്ന സാഹചര്യത്തിലാണ്​ ജനുവരി 21 വരെ നീട്ടാന്‍ തീരുമാനിച്ചത്​. എല്ലാ സന്ദര്‍ശക വിസകളും അപേക്ഷ കൂടാതെ തന്നെ സൗജന്യമായി പുതുക്കപ്പെടുന്നതാണ്​.

കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ്​ സല്‍മാന്‍ ബിന്‍ ഹമദ്​ ആല്‍ ഖലീഫയുടെ അധ്യക്ഷതയിലുള്ള എക്​സിക്യൂട്ടിവ്​ കമ്മിറ്റിയുടെ തീരുമാനമനുസരിച്ചാണ്​ എന്‍.പി.ആര്‍.എയുടെ പ്രഖ്യാപനം. സന്ദര്‍ശക വിസകളുടെ കാലാവധി നീട്ടുന്നതിന്​ ഇ-വിസ വെബ്​സൈറ്റ്​ വഴി അപേക്ഷിക്കേണ്ടതില്ല. സ്വയമേവ തന്നെ കാലാവധി പുതുക്കപ്പെടുന്നതാണ്​. കോവിഡ്​ മഹാമാരി തുടങ്ങിയതു മുതല്‍ റെസിഡന്‍സി പെര്‍മിറ്റ്​ ഉള്‍പ്പെടെയുള്ളവയുടെ കാലാവധി നീട്ടിനല്‍കി എന്‍.പി.ആര്‍.എ പ്രവാസികളുടെ സഹായത്തിനെത്തിയിരുന്നു.

Next Post

സ്​തനാർബുദ ബോധവത്​കരണം: ആകാശത്ത് റിബൺ 'വരച്ച്' ഖത്തർ എയർവേസ്​ വനിതകൾ

Sun Oct 18 , 2020
ദോഹ: സ്​തനാര്‍ബുദ ബോധവത്​കരണ മാസാചരണത്തി‍െന്‍റ ഭാഗമായി ഖത്തര്‍ ആകാശത്ത് റിബണ്‍ രൂപം വരച്ച്‌ ഖത്തര്‍ എയര്‍വേസ്​ വിമാനം ശ്രദ്ധ നേടി.ഹമദ് മെഡിക്കല്‍ കോര്‍പറേഷ‍െന്‍റ സ്​തനാര്‍ബുദ ബോധവത്​കരണ മാസാചരണത്തിന് പിന്തുണ പ്രഖ്യാപിച്ചാണ്​ ഖത്തര്‍ എയര്‍വേസി‍െന്‍റ തിങ്ക് പിങ്ക് ഫ്ലൈറ്റ്​ ക്യു ആര്‍ 9901 നമ്ബറിലുള്ള ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം ആകാശത്ത് ബോധവത്​കരണ റിബണ്‍ മാതൃകയില്‍ പറന്നത്. വിമാന നീക്കങ്ങള്‍ കൃത്യസമയം നിരീക്ഷിക്കുന്ന ഫ്ലൈറ്റ്​ റഡാര്‍ റിബണ്‍ മാതൃകയില്‍ ഖത്തര്‍ എയര്‍വേസ്​ […]

Breaking News

error: Content is protected !!