സ്​തനാർബുദ ബോധവത്​കരണം: ആകാശത്ത് റിബൺ ‘വരച്ച്’ ഖത്തർ എയർവേസ്​ വനിതകൾ

ദോഹ: സ്​തനാര്‍ബുദ ബോധവത്​കരണ മാസാചരണത്തി‍െന്‍റ ഭാഗമായി ഖത്തര്‍ ആകാശത്ത് റിബണ്‍ രൂപം വരച്ച്‌ ഖത്തര്‍ എയര്‍വേസ്​ വിമാനം ശ്രദ്ധ നേടി.ഹമദ് മെഡിക്കല്‍ കോര്‍പറേഷ‍െന്‍റ സ്​തനാര്‍ബുദ ബോധവത്​കരണ മാസാചരണത്തിന് പിന്തുണ പ്രഖ്യാപിച്ചാണ്​ ഖത്തര്‍ എയര്‍വേസി‍െന്‍റ തിങ്ക് പിങ്ക് ഫ്ലൈറ്റ്​ ക്യു ആര്‍ 9901 നമ്ബറിലുള്ള ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം ആകാശത്ത് ബോധവത്​കരണ റിബണ്‍ മാതൃകയില്‍ പറന്നത്. വിമാന നീക്കങ്ങള്‍ കൃത്യസമയം നിരീക്ഷിക്കുന്ന ഫ്ലൈറ്റ്​ റഡാര്‍ റിബണ്‍ മാതൃകയില്‍ ഖത്തര്‍ എയര്‍വേസ്​ വിമാനം പറന്നത് ചിത്രസഹിതം ട്വീറ്റ് ചെയ്യുകയും ചെയ്തു. വിമാനത്തില്‍ വനിതകളായ ക്രൂ അംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. തിങ്ക് പിങ്ക് ഹാഷ്​ടാഗോടെയാണ് സ്​തനാര്‍ബുദ ബോധവത്​കരണവുമായി ബന്ധപ്പെട്ട് റിബണ്‍ വരച്ചത് ഖത്തര്‍ എയര്‍വേസ്​ പുറത്തുവിട്ടത്.

സ്​തനാര്‍ബുദം നേരത്തേ കണ്ടെത്തുകയും യഥാസമയം ചികിത്സ തേടുകയും ചെയ്യേണ്ടതിന്‍റ പ്രാധാന്യം ഓര്‍മിപ്പിച്ചാണ് ഒക്ടോബര്‍ മാസത്തിലുടനീളം സ്​തനാര്‍ബുദ ബോധവത്​കരണ മാസമായി രാജ്യം ആചരിക്കുന്നത്. ഒറ്റക്കെട്ടായി സ്​തനാര്‍ബുദത്തെ നേരിടാമെന്ന തലക്കെട്ടില്‍ നിരവധി പരിപാടികളാണ് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ സംഘടിപ്പിക്കുന്നത്.

ഖത്തര്‍ കാന്‍സര്‍ രജിസ്​ട്രി റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ സ്​ത്രീകളില്‍ ഒരു ലക്ഷം പേരില്‍ 56 പേര്‍ക്ക് സ്​തനാര്‍ബുദം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. രാജ്യത്തെ അര്‍ബുദരോഗികളായ സ്​ത്രീകളില്‍ 31 ശതമാനം പേര്‍ക്കും സ്​ തനാര്‍ബുദമാണ് സ്​ഥിരീകരിച്ചിരിക്കുന്നത്. വളരെ നേരത്തേ പരിശോധന നടത്തി രോഗം കണ്ടെത്തിയാല്‍ ചികിത്സിച്ച്‌ ഭേദമാക്കാനാകും.

അര്‍ബുദ സം​ബ​ന്ധ​മാ​യ ബോ​ധ​വ​ത്ക​ര​ണം ഇൗ ​മേ​ഖ​ല​യി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​ഘ​ട​ക​മാ​ണെ​ന്ന് ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു. പൊ​തു​ജ​നാ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തിന്‍​റ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം സ്ത​നാ​ര്‍​ബു​ദമാ​ണ് ഖ​ത്ത​റി​ല്‍ ഏ​റെ ക​ണ്ടു​വ​രു​ന്ന​ത്. 17.7ശ​ത​മാ​നം വ​രു​മി​ത്. ഇൗ ​അര്‍ബുദം നേ​ര​ത്തേ ക​ണ്ടു​പി​ടി​ച്ചാ​ല്‍ ചി​കി​ല്‍​സ​യി​ലൂ​ടെ ഭേ​ദ​മാ​ക്കാ​നും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നും ക​ഴി​യും.

സ്ത​നാ​ര്‍​ബു​ദ​ത്തി െന്‍​റ കാ​ര്യ​ത്തി​ല്‍ പ്ര​ത്യ​ക്ഷ ല​ക്ഷ​ണ​ങ്ങ​ള്‍ ഏറെ ക​ഴി​ഞ്ഞാ​യി​രി​ക്കും ഉ​ണ്ടാ​വു​ക. ഇ​തി​നാ​ല്‍ നേ​ര​ത്തേ ത​ന്നെ ‘മാ​മോ​ഗ്രാം’ ടെ​സ്​റ്റ്​ ന​ട​ത്തി രോ​ഗം ഉ േണ്ടാ എ​ന്ന് സ്ഥി​രീ​ക​രി​ക്ക​ണം. നേ​ര​ത്തേ രോ​ഗം ക​ണ്ടു​പി​ടി​ക്കു​ക​യെ​ന്ന​താ​ണ് ഭേ​ദ​മാ​ക്കാ​നും ചി​കിത്സ വി​ജ​യി​ക്കാ​നു​മു​ള്ള പ്ര​ധാ​ന ഘ​ട​കം.രാ​ജ്യ​ത്തെ പ്രൈ​മ​റി ഹെ​ല്‍​ത്ത് കെ​യ​ര്‍ കോ​ര്‍​പ​റേ​ഷ​ന് (പി.​എ​ച്ച്‌.​സി.​സി) കീ​ഴി​ലു​ള്ള ആ​ശു​പ​ത്രി​ക​ളി​ല്‍ ഇ​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ണ്. ഖ​ത്ത​ര്‍ കാ​ന്‍​സ​ര്‍ ര​ജി​സ്ട്രി​യി​ലെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം സ്ത്രീ​ക​ളി​ലെ 39.4 ശ​ത​മാ​നം കാ​ന്‍​സ​റും സ്ത​നാ​ര്‍​ബു​ദം ആ​ണ്​.

Next Post

പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച അതിഥി തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു

Sun Oct 18 , 2020
കോട്ടയം : വീട്ടില്‍ നിന്ന് ട്യൂഷന്‍ സെന്ററിലേയ്‌ക്ക് പോകുകയായിരുന്ന പതിമൂന്നുകാരിയെ കടന്നു പിടിക്കുകയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്‌ത അതിഥി തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് 12 ഓടെ ഒളശ ഏനാദി പാലത്തിലായിരുന്നു സംഭവം. ചോദ്യം ചെയ്ത വഴിയാത്രക്കാരിയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി ഇയാളെ തടഞ്ഞുവച്ചു. തുടര്‍ന്ന് കുമരകം പൊലീസില്‍ അറിയിക്കുകയായിരുന്നു. ആദ്യം കുമരകം പോലീസ് […]

Breaking News

error: Content is protected !!