പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച അതിഥി തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു

കോട്ടയം : വീട്ടില്‍ നിന്ന് ട്യൂഷന്‍ സെന്ററിലേയ്‌ക്ക് പോകുകയായിരുന്ന പതിമൂന്നുകാരിയെ കടന്നു പിടിക്കുകയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്‌ത അതിഥി തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് 12 ഓടെ ഒളശ ഏനാദി പാലത്തിലായിരുന്നു സംഭവം.

ചോദ്യം ചെയ്ത വഴിയാത്രക്കാരിയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി ഇയാളെ തടഞ്ഞുവച്ചു. തുടര്‍ന്ന് കുമരകം പൊലീസില്‍ അറിയിക്കുകയായിരുന്നു. ആദ്യം കുമരകം പോലീസ് ഇത് തങ്ങളുടെ പരിധിയല്ലെന്നും വെസ്റ്റ് സ്റ്റേഷനില്‍ അറിയിക്കാനുമായിരുന്നു അറിയിച്ചത് . ഇതോടെ നാട്ടുകാര്‍ കുമരകം സ്‌റ്റേഷന്‍ ഹൗസ് ഓഫീസറെ വിളിച്ചു വിവരം പറഞ്ഞു. തുടര്‍ന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Next Post

കാര്‍ഷിക വിരുദ്ധ നിയമ പ്രതിഷേധം: പഞ്ചാബ് ബിജെപി ജനറല്‍ സെക്രട്ടറി മാല്‍വീന്ദര്‍ സിങ് കാങ് രാജിവെച്ചു

Sun Oct 18 , 2020
അമൃത്സര്‍: കാര്‍ഷിക വിരുദ്ധ നിയമത്തില്‍ പ്രതിഷേധിച്ച്‌ പഞ്ചാബ് ബിജെപി ജനറല്‍ സെക്രട്ടറിയും കോര്‍കമ്മിറ്റി അംഗവുമായ മാല്‍വീന്ദര്‍ സിങ് കാങ് രാജിവെച്ചു. ‘കര്‍ഷകര്‍, ഇടനിലക്കാര്‍, ചെറുകിട വ്യാപകാരികള്‍, തൊഴിലാളി സംഘടനകള്‍ എന്നിവര്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുകയാണ്. ബി.ജെ.പി സെക്രട്ടറിയെന്ന നിലയിലും കോര്‍ കമ്മറ്റി അംഗമെന്ന നിലയിലും ഞാന്‍ അവര്‍ക്ക് പിന്തുണനല്‍കുന്നു,പാര്‍ട്ടിയുടെ സംസ്ഥാന ദേശീയ നേതാക്കളോട് ഞാന്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഗുണാത്മകമായ തീരുമാനങ്ങള്‍ എടുക്കാനും നിര്‍ദേശിച്ചിരുന്നു. പക്ഷേ അവര്‍ ചെവികൊണ്ടില്ല. […]

Breaking News

error: Content is protected !!