കാര്‍ഷിക വിരുദ്ധ നിയമ പ്രതിഷേധം: പഞ്ചാബ് ബിജെപി ജനറല്‍ സെക്രട്ടറി മാല്‍വീന്ദര്‍ സിങ് കാങ് രാജിവെച്ചു

അമൃത്സര്‍: കാര്‍ഷിക വിരുദ്ധ നിയമത്തില്‍ പ്രതിഷേധിച്ച്‌ പഞ്ചാബ് ബിജെപി ജനറല്‍ സെക്രട്ടറിയും കോര്‍കമ്മിറ്റി അംഗവുമായ മാല്‍വീന്ദര്‍ സിങ് കാങ് രാജിവെച്ചു.

‘കര്‍ഷകര്‍, ഇടനിലക്കാര്‍, ചെറുകിട വ്യാപകാരികള്‍, തൊഴിലാളി സംഘടനകള്‍ എന്നിവര്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുകയാണ്. ബി.ജെ.പി സെക്രട്ടറിയെന്ന നിലയിലും കോര്‍ കമ്മറ്റി അംഗമെന്ന നിലയിലും ഞാന്‍ അവര്‍ക്ക് പിന്തുണനല്‍കുന്നു,പാര്‍ട്ടിയുടെ സംസ്ഥാന ദേശീയ നേതാക്കളോട് ഞാന്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഗുണാത്മകമായ തീരുമാനങ്ങള്‍ എടുക്കാനും നിര്‍ദേശിച്ചിരുന്നു. പക്ഷേ അവര്‍ ചെവികൊണ്ടില്ല. കര്‍ഷകര്‍ക്ക് പിന്തുണയുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി, കോര്‍കമ്മറ്റി അംഗം, പ്രാഥമിക അംഗത്വം എന്നിവ ഞാന്‍ രാജിവെക്കുന്നു’ ‘സംസ്ഥാന നേതൃത്വത്തിന് നല്‍കിയ കത്തില്‍ കുറിച്ചു.

പഞ്ചാബ് ബി.ജെ.പി പഞ്ചാബികള്‍ക്കുള്ളതല്ല. അവര്‍ക്ക് സംസ്ഥാനത്തെക്കുറിച്ച്‌ ചിന്തയില്ല, എല്ലാവരും മോദി എപ്പോഴും ശരിയാണെന്ന് പറയുന്നവരാണെന്ന് കാങ് കുറ്റപ്പെടുത്തി.

അതേ സമയം രാജിയെക്കുറിച്ച്‌ അറിയില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അശ്വനി ശര്‍മ പ്രതികരിച്ചു.
കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ എന്‍.ഡി.എ വിട്ടിരുന്നു.

Next Post

യുകെ: ലണ്ടനില്‍ സ്വരക്ഷക്ക് മൂന്ന് പേരെ‌ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യാക്കാരനായ യുവാവിനെ വിചാരണക്കോടതി വെറുതെ വിട്ടു

Sun Oct 18 , 2020
ലണ്ടന്‍: മൂന്ന് പേരെ ആക്രമിച്ച്‌ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യാക്കാരനായ യുവാവിനെ വിചാരണക്കോടതി വെറുതെ വിട്ടു. ലണ്ടനിലെ ഗുര്‍ജീത് സിംഗിനെയാണ് കോടതി തെറ്റുകാരനല്ലെന്നു കണ്ടെത്തി വിട്ടയച്ചത്. ലണ്ടനിലെ ഇല്‍ഫോര്‍ഡിലുള്ള ഒരു സിഖ് ഗുരുദ്വാരയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഗുര്‍ജീത് സിംഗിനു നേരെ ആക്രമണം ഉണ്ടായത്. കത്തിയും ചുറ്റികയും ഉപയോഗിച്ച്‌ ആയുധധാരികളായ ഒരു സംഘം അദ്ദേഹത്തെ വലയിലാക്കുകയായിരുന്നു. മിനുട്ടുകള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവില്‍ തന്‍റെ ജീവന്‍ രക്ഷിക്കുവാന്‍ ബല്‍ജിത് സിങ് (34), നരീന്ദര്‍ സിങ് (26), […]

You May Like

Breaking News

error: Content is protected !!