യുകെ: ലണ്ടനില്‍ സ്വരക്ഷക്ക് മൂന്ന് പേരെ‌ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യാക്കാരനായ യുവാവിനെ വിചാരണക്കോടതി വെറുതെ വിട്ടു

ലണ്ടന്‍: മൂന്ന് പേരെ ആക്രമിച്ച്‌ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യാക്കാരനായ യുവാവിനെ വിചാരണക്കോടതി വെറുതെ വിട്ടു. ലണ്ടനിലെ ഗുര്‍ജീത് സിംഗിനെയാണ് കോടതി തെറ്റുകാരനല്ലെന്നു കണ്ടെത്തി വിട്ടയച്ചത്. ലണ്ടനിലെ ഇല്‍ഫോര്‍ഡിലുള്ള ഒരു സിഖ് ഗുരുദ്വാരയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഗുര്‍ജീത് സിംഗിനു നേരെ ആക്രമണം ഉണ്ടായത്. കത്തിയും ചുറ്റികയും ഉപയോഗിച്ച്‌ ആയുധധാരികളായ ഒരു സംഘം അദ്ദേഹത്തെ വലയിലാക്കുകയായിരുന്നു.

മിനുട്ടുകള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവില്‍ തന്‍റെ ജീവന്‍ രക്ഷിക്കുവാന്‍ ബല്‍ജിത് സിങ് (34), നരീന്ദര്‍ സിങ് (26), ഹരീന്ദര്‍ കുമാര്‍ (22) എന്നിവരെ കൊലപ്പെടുത്തേണ്ടി വരികയായിരുന്നു മുപ്പതുകാരനായി ഗുര്‍ജീത് സിംഗിന്. സിങ് തന്നെ കോടതിയില്‍ കത്തിയും ഹാജരാക്കി. സിങ്ങിനെതിരെ കൊലപാതകം, നരഹത്യ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടില്ലെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് സ്ഥിരീകരിച്ചു. രക്ഷപ്പെട്ട നാലാമത്തെ ആക്രമണകാരിയെ ഗൂഢാലോചനക്കുറ്റത്തിന് ശിക്ഷിക്കുകയും ആക്രമികളുടെ ഡ്രൈവര്‍ ആണെന്ന് കരുതുന്ന അഞ്ചാമനെ ജയിലിലടയ്ക്കുകയും ചെയ്തു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ സിങ് സ്വയം പ്രതിരോധിക്കുന്നത് ദൃശ്യമായിരുന്നു. ആക്രമണത്തിന് തൊട്ടുപിന്നാലെ റെഡ്ബ്രിഡ്ജ് മജിസ്‌ട്രേറ്റില്‍ നടന്ന ഒരു കോടതി ഹിയറിംഗില്‍, ആക്രമണകാരികളുടെ സംഘം അവിദഗ്ദ്ധ തൊഴിലാളികളായിരുന്നുവെന്നും സിങ്ങുമായി ഒരു കുടിശ്ശിക കടം സംബന്ധിച്ച്‌ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും മനസിലാക്കി.

ഒരു ബിസിനസ്സ് ഇടപാടിനെച്ചൊല്ലിയാണ് ഗുര്‍ജീത് സിംഗിനെ കൊലപ്പെടുത്താനുള്ള ശ്രമം ഇവര്‍ നടത്തിയെന്ന് കുടുംബ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ജനുവരി 19ന് ഇല്‍ഫോര്‍ഡിലെ സെവന്‍ കിങ്സില്‍ നടന്ന ആക്രമണത്തിനിടെ, സ്വയം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ സിങ്ങിന് നിരവധി മുറിവുകളും ഉണ്ടായിരുന്നു. തലയ്ക്ക് മുകളില്‍ ചുറ്റിക കൊണ്ടുള്ള ആക്രമണവും തലയുടെ പിന്‍ഭാഗത്തും നെറ്റിയിലും മുറിവും തലയുടെ ഇടതുവശത്ത് അഞ്ച് സെന്റിമീറ്റര്‍ മുറിവ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ആക്രമണത്തിനിടെ അദ്ദേഹത്തിന്റെ ഒരു കൈയ്ക്കും പരിക്കേറ്റു.

ആക്രമണത്തിന് മിനിറ്റുകള്‍ക്ക് മുമ്പ് മരിച്ച മൂവരും, രക്ഷപ്പെട്ട രണ്ട് പേരും ഗുര്‍ജീത് സിംഗിനെ ഇല്‍ഫോര്‍ഡിലെ ഗുരുദ്വാരയില്‍ വച്ച്‌ കണ്ടിരുന്നു. ആക്രമണത്തിനു തലേന്നു രാത്രി ക്രിസ്റ്റല്‍ ബാങ്ക്വെറ്റിങ് എന്ന സ്ഥലത്ത് ഒരു ജന്മദിനാഘോഷ വേളയില്‍ ഒത്തുചേര്‍ന്നപ്പോള്‍ സിംഗും ഈ സംഘവും തര്‍ക്കമുണ്ടായതായി സുഹൃത്തുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ശേഷം സിങ് ഗുരുദ്വാരയില്‍ നിന്ന് പുറപ്പെടുന്നതുവരെ അക്രമികള്‍ കാത്തിരിക്കുകയും സിങ്ങിനെ പിന്തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തു വച്ച്‌ ആക്രമിക്കുകയായിരുന്നു.

Next Post

കരുവാറ്റ ബാങ്ക് കവർച്ച : ടെറസിലൂടെ പ്രതി 'പറന്നു', പിന്നാലെ പൊലീസും

Sun Oct 18 , 2020
ഹരിപ്പാട്: കരുവാറ്റ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് നാലര കിലോ സ്വര്‍ണവും നാലു ലക്ഷം രൂപയും കവര്‍ന്ന കേസിലെ മുഖ്യ പ്രതി പാറക്കാണി മേക്കുംകര വീട്ടില്‍ ആല്‍ബിന്‍ രാജിനെ (ഷൈജു – 39) പോലീസ് പിടികൂടിയത് അതിസാഹസികമായ സിനിമാറ്റിക് രംഗങ്ങള്‍ക്കൊടുവില്‍. തിരുവനന്തപുരം കാട്ടാക്കട കട്ടക്കോട് സ്വദേശിയായ ആല്‍ബിന്‍ രാജിനെ കോയമ്ബത്തൂരില്‍ നിന്നാണ് പോലിസ് അറസ്റ്റ് ചെയ്തത്. ബാങ്കില്‍ നിന്നു മോഷ്ടിച്ച 1.850 കിലോ സ്വര്‍ണ്ണം ഇയാളില്‍ നിന്ന് കണ്ടെടുത്തു. ആല്‍ബിന്‍ […]

Breaking News

error: Content is protected !!