യുകെ: കൊവിഡ് വ്യാപനം വീണ്ടും വര്‍ദ്ധിച്ചതോടെ പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി ബ്രിട്ടീഷ് ഭരണകൂടം

ലണ്ടന്‍: കൊവിഡ് വ്യാപനം വീണ്ടും വര്‍ദ്ധിച്ചതോടെ പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ഇറക്കിയിരിക്കുകയാണ് ബ്രിട്ടീഷ് ഭരണകൂടം. കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചതോടെയാണ് ബ്രിട്ടന്‍ നിയമങ്ങള്‍ കര്‍ശനമാക്കിയത്.

ബ്രിട്ടണ്‍ പുതുതായി ഏര്‍പ്പെടുത്തിയ മാര്‍ഗ്ഗ നിര്‍ദേശം പ്രകാരം വ്യത്യസ്ത വീടുകളില്‍ കഴിയുന്ന ദമ്പതികള്‍ അടക്കം പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും വീടുകളില്‍ സന്ദര്‍ശനം നടത്താന്‍ പാടില്ല. പുതിയ നിര്‍ദേശങ്ങളിലെ ബയോ ബബിള്‍ വിഭാഗത്തിലാണ് പുതിയ നിര്‍ദേശം. ടയര്‍ ടു, ടയര്‍ ത്രീ ലോക്ക്ഡൗണിന് കീഴിലുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ഈ നിയമം ബാധകമാണ്.

കൊവിഡ് കേസുകളുടെ എണ്ണം കണക്കിലെടുത്താണ് ടയര്‍ വണ്‍, ടയര്‍ ടു, ടയര്‍ ത്രീ എന്നിങ്ങനെ പ്രദേശങ്ങളെ സര്‍ക്കാര്‍ തിരിച്ചിരിക്കുന്നത്. ഇതില്‍ ടയര്‍-3 ആണ് ഏറ്റവും കൂടുതല്‍ കേസുള്ള റെഡ് സോണ്‍, ടയര്‍-2 പ്രദേശങ്ങള്‍ അപകടകരമല്ലാത്ത രീതിയില്‍ കൊറോണ കേസുകള്‍ ഉള്ള മേഖലകള്‍ ആണ്. കേസുകള്‍ ഏറ്റവും കുറവുള്ള പ്രദേശയാണ് ടയര്‍-1. പങ്കാളികളോടൊപ്പം താമസിക്കുന്നവരെ ഇപ്പോഴത്തെ നിയമം ബാധിക്കില്ല. പക്ഷേ ലോക്ക്ഡൗണിന് മുന്‍പ് വീടു വിട്ടവര്‍ക്ക് ഇനി ഇത് പിന്‍വലിക്കാതെ സ്വന്തം വീട്ടിലേക്ക് മടങ്ങാനാകില്ല.

എന്നാല്‍ പുതിയ നിയമം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പൊലീസിന് പ്രത്യേക അനുമതിയില്ലാതെ വീട്ടില്‍ കയറാന്‍ പറ്റില്ല. ഇക്കഴിഞ്ഞ വേനല്‍ക്കാലത്ത് രാജ്യം മുഴുവന്‍ ഈ നിയമം ആദ്യം നടപ്പാക്കിയിരുന്നു.

Next Post

ഒരു ഇടവേളയ്ക്ക് ശേഷം നയന്‍താര വീണ്ടും മലയാള സിനിമയില്‍ നായികയാകുന്നു

Sun Oct 18 , 2020
ഒരു ഇടവേളയ്ക്ക് ശേഷം നയന്‍താര വീണ്ടും മലയാള സിനിമയില്‍ നായികയാകുന്നു . സംസ്ഥാന അവാര്‍ഡ് ജേതാവായ എഡിറ്റര്‍ അപ്പു എന്‍ നമ്ബൂതിരി ആദ്യമായി സംവിധാനം ചെയ്യുന്ന നിഴല്‍ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര വീണ്ടും മലയാളത്തില്‍ എത്തുന്നത് . ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍ . അഞ്ചാം പാതിരയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ത്രില്ലര്‍ ചിത്രം കൂടിയാണ് നിഴല്‍ . കുഞ്ചാക്കോ ബോബന്‍- നായന്‍താര ജോഡി മുഴുനീള നായക കഥാപാത്രങ്ങളെ […]

Breaking News

error: Content is protected !!