നവരാത്രി ആശംസകള്‍ നേര്‍ന്ന് ബൈഡനും കമലയും

വാ​ഷിം​ഗ്ട​ണ്‍​:​ ​ന​വ​രാ​ത്രി​ ​ആ​ശം​സക​ളു​മാ​യി​ ​ഡെ​മോ​ക്രാ​റ്റി​ക് ​പാ​ര്‍​ട്ടി​യു​ടെ​ ​അ​മേ​രി​ക്ക​ന്‍​ ​പ്ര​സി​ഡ​ന്റ് ​സ്ഥാ​നാ​ര്‍​ത്ഥി​ ​ജോ​ ​ബൈ​ഡ​നും​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സ്ഥാ​നാ​ര്‍​ത്ഥി​യാ​യ​ ​ക​മ​ല​ ​ഹാ​രി​സും.​ ​

ഹി​ന്ദു​ ​ആ​ഘോ​ഷ​മാ​യ​ ​ന​വ​രാ​ത്രി​ ​ആ​രം​ഭി​ക്കു​ന്ന​ ​അ​വ​സ​ര​ത്തി​ല്‍,​ ​ഞാ​നും​ ​ജി​ല്ലും​ ​അ​മേ​രി​ക്ക​യി​ലും​ ​ലോ​ക​മെ​മ്ബാ​ടും​ ​ന​വ​രാ​ത്രി​ ​ആ​ഘോ​ഷി​ക്കു​ന്ന​വ​ര്‍​ക്ക് ​ആ​ശം​സ​ ​അ​റി​യി​ക്കു​ന്നു.​ ​
തി​ന്മ​യു​ടെ​ ​മേ​ല്‍​ ​വി​ജ​യം​ ​നേ​ടാ​ന്‍​ ​ന​ന്മ​യ്ക്കാ​വ​ട്ടെ.​ ​എ​ല്ലാ​വ​ര്‍​ക്കും​ ​ഒ​രു​ ​പു​തി​യ​ ​തു​ട​ക്ക​വും​ ​അ​വ​സ​ര​വും​ ​ല​ഭി​ക്ക​ട്ടെ​ ​-​ ​ബൈ​ഡ​ന്‍​ ​ട്വീ​റ്റ് ​ചെ​യ്തു. ഡ​ഗ്ല​സും​ ​ഞാ​നും​ ​ഞ​ങ്ങ​ളു​ടെ​ ​എ​ല്ലാ​ ​ഹി​ന്ദു​ ​-​ ​അ​മേ​രി​ക്ക​ന്‍​ ​സു​ഹൃ​ത്തു​ക്ക​ള്‍​ക്കും​ ​അ​വ​രു​ടെ​ ​കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും,​ ​ആ​ഘോ​ഷ​ത്തി​ലേ​ര്‍​പ്പെ​ടു​ന്ന​ ​എ​ല്ലാ​വ​ര്‍​ക്കും​ ​ന​വ​രാ​ത്രി​ ​ആ​ശം​സ​ക​ള്‍​ ​നേ​രു​ന്നു.ഈ​ ​ആ​ഘോ​ഷ​വേ​ള​ ​ന​മ്മു​ടെ​ ​സ​മൂ​ഹ​ത്തി​ന്റെ​ ​ഉ​യ​ര്‍​ച്ച​യ്ക്കാ​യി​ ​പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള​ ​പ്രേ​ര​ണ​യാ​വ​ട്ടെ.​ ​അ​തി​ലൂ​ടെ​ ​കൂ​ടു​ത​ല്‍​ ​മെ​ച്ച​പ്പെ​ട്ട​ ​അ​മേ​രി​ക്ക​ ​പ​ടു​ത്തു​യ​ര്‍​ത്താ​ന്‍​ ​സാ​ധി​ക്ക​ട്ടെ​ ​-​ ​ക​മ​ല​ ​കു​റി​ച്ചു.
തി​ര​ഞ്ഞെ​ടു​പ്പി​ല്‍​ ​ഹി​ന്ദു​ ​വോ​ട്ടു​ക​ളും​ ​നി​ര്‍​ണാ​യ​ക​മാ​ണെ​ന്നി​രി​ക്കെ​യാ​ണ് ​ബൈ​ഡ​നും​ ​ക​മ​ല​യും​ ​ഹി​ന്ദു​ ​സ​മൂ​ഹ​ത്തി​ന് ​അ​ശം​സ​ക​ളു​മാ​യെ​ത്തി​യ​ത്.​ ​നേ​ര​ത്തെ​ ​ആ​ഗ​സ്റ്റ് ​മാ​സ​ത്തി​ല്‍​ ​ഇ​രു​വ​രും​ ​ഗ​ണേ​ശ​ ​ച​തു​ര്‍​ത്ഥി​ ​ആ​ശം​സ​ക​ളും​ ​നേ​ര്‍​ന്നി​രു​ന്നു.

അ​മേ​രി​ക്ക​യി​ലെ​ ​ര​ണ്ടാ​മ​ത്തെ​ ​വ​ലി​യ​ ​പ്ര​വാ​സി​ ​സ​മൂ​ഹ​മാ​ണ് ​ഇ​ന്ത്യ​ക്കാ​രു​ടേ​ത്.​ ​നേ​ര​ത്തെ​ ​കാ​ര്‍​നെ​ഗീ​ ​എ​ന്‍​‌​ഡോ​വ്‌​മെ​ന്റ് ഫോ​ര്‍​ ​ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍​ ​പീ​സും,​ ​ജോ​ണ്‍​സ് ​ഹോ​പ്കി​ന്‍​സ്-​സെ​യ്സും​ ​പെ​ന്‍​‌​സി​ല്‍​‌​വാ​നി​യ​ ​സ​ര്‍​വ​ക​ലാ​ശാ​ല​യു​മാ​യി​ ​സ​ഹ​ക​രി​ച്ച്‌ ​ന​ട​ത്തി​യ​ ​സ​ര്‍​വേ​യി​ല്‍​ ​ഇ​ന്ത്യ​ന്‍​ ​വം​ശ​ജ​രി​ല്‍​ ​ഭൂ​രി​ഭാ​ഗം​ ​പേ​രു​ടെ​യും​ ​പി​ന്തു​ണ​ ​ജോ​ ​ബൈ​ഡ​നാ​ണെ​ന്ന​ ​വാ​ര്‍​ത്ത​ക​ള്‍​ ​പു​റ​ത്ത് ​വ​ന്നി​രു​ന്നു.
സ​ര്‍​വേ​യി​ല്‍​ ​പ​ങ്കെ​ടു​ത്ത​ ​ഇ​ന്ത്യ​ന്‍​ ​വം​ശ​ജ​രി​ല്‍​ 72​ ​ശ​ത​മാ​നം​ ​പേ​രും​ ​ത​ങ്ങ​ളു​ടെ​ ​പി​ന്തു​ണ​ ​ജോ​ ​ബൈ​ഡ​നാ​ണെ​ന്നാ​ണ് ​വ്യ​ക്ത​മാ​ക്കി​യ​ത്.​
22​ ​ശ​ത​മാ​നം​ ​ആ​ളു​ക​ളു​ടെ​ ​പി​ന്തു​ണ​ ​മാ​ത്ര​മാ​ണ് ​നി​ല​വി​ലെ​ ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ള്‍​ഡ് ​ട്രം​പി​ന് ​ല​ഭി​ച്ച​ത്.​ ​
ബാ​ക്കി​യു​ള്ള​ ​ആ​ളു​ക​ളി​ല്‍​ ​ചി​ല​ര്‍​ ​മ​റ്റു​ ​സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ​ ​തി​ര​ഞ്ഞെ​ടു​ത്ത​പ്പോ​ള്‍​ ​ചി​ല​ര്‍​ ​വോ​ട്ട് ​ചെ​യ്യാ​ന്‍​ ​താ​ല്‍​പ്പ​ര്യ​മി​ല്ലെ​ന്നാ​യി​രു​ന്നു​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Next Post

ആഘോ​ഷ​ച്ച​ട​ങ്ങ് ​​ന​ട​ത്തി​യി​ല്ല; വി​വാ​ഹ​മോ​ച​നം​ ​നേ​ടി​ ​യു​വ​തി !

Sun Oct 18 , 2020
അബുദാബി: യു.എ.ഇയില്‍ വിവാഹ കരാറില്‍ ഒപ്പുവച്ച്‌ രണ്ട് വര്‍ഷം പിന്നിട്ടിട്ടും ആഘോഷച്ചടങ്ങ് നടത്താത്തതിനാല്‍ ബന്ധം വേര്‍പെടുത്തി യുവതി. യു.എ.ഇ ഫെഡറല്‍ സുപ്രീം കോടതിയാണ് വിവാഹമോചനം അനുവദിച്ചത്. യുവാവ് വിവാഹമൂല്യമായി നല്‍കിയ ഒരു ലക്ഷം ദിര്‍ഹത്തില്‍ 80,000 ദിര്‍ഹം യുവതി തിരികെ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. രണ്ട് വര്‍ഷം മുമ്പ് ജുഡിഷ്യല്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് വിവാഹ കരാര്‍ ഒപ്പുവച്ചത്. വിവാഹ ആഘോഷ ചടങ്ങ് പിന്നീട് നടത്താമെന്നാണ് തീരുമാനിച്ചത്. എന്നാല്‍ തന്റെ പക്കല്‍ പണമില്ലെന്ന് […]

You May Like

Breaking News

error: Content is protected !!