ആഘോ​ഷ​ച്ച​ട​ങ്ങ് ​​ന​ട​ത്തി​യി​ല്ല; വി​വാ​ഹ​മോ​ച​നം​ ​നേ​ടി​ ​യു​വ​തി !

അബുദാബി: യു.എ.ഇയില്‍ വിവാഹ കരാറില്‍ ഒപ്പുവച്ച്‌ രണ്ട് വര്‍ഷം പിന്നിട്ടിട്ടും ആഘോഷച്ചടങ്ങ് നടത്താത്തതിനാല്‍ ബന്ധം വേര്‍പെടുത്തി യുവതി. യു.എ.ഇ ഫെഡറല്‍ സുപ്രീം കോടതിയാണ് വിവാഹമോചനം അനുവദിച്ചത്. യുവാവ് വിവാഹമൂല്യമായി നല്‍കിയ ഒരു ലക്ഷം ദിര്‍ഹത്തില്‍ 80,000 ദിര്‍ഹം യുവതി തിരികെ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

രണ്ട് വര്‍ഷം മുമ്പ് ജുഡിഷ്യല്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് വിവാഹ കരാര്‍ ഒപ്പുവച്ചത്. വിവാഹ ആഘോഷ ചടങ്ങ് പിന്നീട് നടത്താമെന്നാണ് തീരുമാനിച്ചത്. എന്നാല്‍ തന്റെ പക്കല്‍ പണമില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് ചടങ്ങ് നടത്താന്‍ വിസമ്മതിക്കുകയാണെന്നാണ് യുവതിയുടെ പരാതി. ഒരു ദിവസം പോലും ഒരുമിച്ച്‌ താമസിച്ചില്ലെന്നും താന്‍ തന്റെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നതെന്നും യുവതി പരാതിയില്‍ പറഞ്ഞു.

യുവതിയുടെ അമ്മ വീട് നല്‍കാമെന്ന് പറഞ്ഞെങ്കിലും യുവാവ് സമ്മതിച്ചില്ല. താന്‍ തന്നെ വീട് കണ്ടെത്തിക്കൊള്ളാമെന്ന് അറിയിക്കുകയായിരുന്നു. ഒരിക്കല്‍ പോലും ഭര്‍ത്താവ് തനിക്ക് ചെലവിനുള്ള പണം നല്‍കിയിട്ടില്ലെന്നും അമ്മയ്ക്കൊപ്പം ചികിത്സക്ക് പോകുന്നത് പോലും വിലക്കിയെന്നും യുവതി ആരോപിച്ചു.

Next Post

പരാജയപ്പെട്ടാല്‍ രാജ്യം വിടേണ്ടി വരുമെന്ന് ട്രംപ്; വാക്ക് പാലിക്കുമോ എന്ന് ബൈഡന്‍

Sun Oct 18 , 2020
വാഷിംഗ്ടണ്‍: തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാര്‍ത്ഥിയ്ക്കെതിരെ മത്സരിക്കുന്നത് തന്നെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്ലിക് സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനെ ഉദ്ദേശിച്ചായിരുന്നു ട്രംപിന്റെ പരാമര്‍ശം. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുകഴിഞ്ഞാല്‍ ഒരുപക്ഷേ രാജ്യം വിടേണ്ടിവന്നേക്കാമെന്നും അദ്ദേഹം പ്രചാരണപരിപാടിയില്‍ പ്രസംഗിക്കവേ പറഞ്ഞു. കാര്യങ്ങള്‍ തനിക്ക് അനുകൂലമായ രീതിയിലല്ല മുന്നോട്ടുപോകുന്നത് എന്ന് ട്രംപ് സ്വയം അംഗീകരിക്കുന്നതിന്റെ സൂചനയാണിതെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നത്. ‘ഞാന്‍ പരാജയപ്പെട്ടാല്‍, നിങ്ങള്‍ക്കത് ഊഹിക്കാന്‍ കഴിയുമോ? , ഞാന്‍ എന്തായിരിക്കും […]

Breaking News

error: Content is protected !!