യുകെയിലെ പ്രിസ്റ്റണില്‍ മലയാളി അന്തരിച്ചു

യുകെ: യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി പ്രെസ്റ്റണില്‍ മലയാളി അന്തരിച്ചു. പ്രെസ്റ്റണില്‍ ഏവര്‍ക്കും സുപരിചിതനായ ബെന്നി ജോസഫ് (56) ആണ് വിടപറഞ്ഞിരിക്കുന്നത്. പരേതന്‍ മുന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനാണ്‌. മാന്‍വെട്ടം സ്വദേശിയും അരീച്ചിറ കുടുംബാംഗവുമായ പരേതനായ ബെന്നി ജോസഫ് നാട്ടില്‍ കല്ലറ പുത്തന്‍പള്ളി ഇടവകാംഗമാണ്.

ഇന്ന് രാവിലെ ബെന്നിയെ അടുക്കളയില്‍ വീണുകിടക്കുന്ന നിലയില്‍ മകനാണ് കണ്ടെത്തുന്നത്. ഉടന്‍ തന്നെ ആംബുലന്‍സും പാരാമെഡിക്‌സ് ടീമും എത്തി പരിശോധിച്ചെങ്കിലും ഇതിനകം ബെന്നിയുടെ മരണം നടന്നിരുന്നു. ഭാര്യ സുബി റോയല്‍ പ്രെസ്റ്റണ്‍ ആശുപത്രിയിലെ നഴ്‌സാണ്. രണ്ട് കുട്ടികളാണ് ഇവര്‍ക്കുള്ളത്. പ്രെസ്റ്റണ്‍ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് ലീഡറും വിദ്യാര്‍ത്ഥിയുമായ ജോബിന്‍, എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജോസ്‌ലിന്‍ എന്നിവരാണ് മക്കള്‍.

ഹൃദയസ്തംഭനം ആണ് മരണകാരണം എന്നാണ് പ്രാഥമിക വിവരം. റോയല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ആണ് മൃതദേഹം ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്.  ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍ ‘ബ്രിട്ടീഷ്‌ കൈരളി’ പ്രവര്‍ത്തകരും പങ്ക് ചേരുന്നു.

Next Post

വാളയാര്‍ കേസിൽ വീഴ്ച സമ്മതിച്ച് സര്‍ക്കാര്‍; അടിയന്തരമായി വാദം കേൾക്കാൻ ഹൈക്കോടതി

Mon Oct 19 , 2020
കൊച്ചി: വാളയാര്‍ കേസില്‍ സര്‍ക്കാര്‍ അപ്പീലില്‍ അടിയന്തരമായി വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി. നവംബര്‍ 9 ന് വാദം കേള്‍ക്കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. കേസില്‍ പുനര്‍വിചാരണ വേണം എന്നാണ് സര്‍ക്കാര്‍ നിലപാട്, വേണ്ടിവന്നാല്‍ തുടര്‍ അന്വേഷണത്തിനും തയ്യാറാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് നടത്തിപ്പിലും അന്വേഷണത്തിലും വീഴ്ച പറ്റിയെന്നു സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നു. പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ആണ് കോടതി പരിഗണിച്ചത്. പാലക്കാട് പോക്സോ കോടതി വിധിക്കെതിരെയാണ് […]

You May Like

Breaking News

error: Content is protected !!