യുകെ: വെയ്ല്‍സില്‍ വെള്ളിയാഴ്ച മുതല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ !

കാര്‍ഡിഫ് : വെയ്ല്‍സില്‍ വെള്ളിയാഴ്ച മുതല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ നടപ്പാക്കുമെന്ന് വെയ്ല്‍സ് ഫസ്റ്റ് മിനിസ്റ്റര്‍ മാര്‍ക്ക് ഡ്രേക്ക്ഫോര്‍ഡ്. കൊറോണ വൈറസ് ബാധ വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് വെയ്ല്‍സ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. യുകെയില്‍ ദേശവ്യാപകമായി ലോക്ക് ഡൌണ്‍ നടപ്പാക്കില്ലെന്ന് പ്രധാന മന്ത്രി ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ വെയ്ല്‍സ് അസംബ്ലി സ്വന്തം അധികാരം ഉപയോഗിച്ച് വെയ്ല്‍സില്‍ സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 23 വെള്ളിയാഴ്ച മുതല്‍ അടുത്ത 16 ദിവസത്തേക്കാണ് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ‘കൊറോണ സര്‍ക്യൂട്ട് ബ്രേക്കര്‍’ എന്ന രീതിയില്‍ ആണ് ലോക്ക് ഡൌണ്‍ നടപ്പാക്കാന്‍
സര്‍ക്കാര്‍ ഉദ്ധേശിക്കുന്നത്. വെയ്ല്‍സില്‍ ആകമാനം പൂര്‍ണമായുള്ള ഒരു ലോക്ക് ഡൌണ്‍ ആണ് നടപ്പാക്കുക. കീ വര്‍ക്കേഴ്സ് ഒഴികെയുള്ള ആളുകള്‍ക്ക് വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവാദമുണ്ടാകില്ല.

വെയ്ല്‍സില്‍ കൊറോണ ബാധ നിരക്കില്‍ വന്‍ വര്‍ധനവാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി രേഖപ്പെടുത്തുന്നത്. “കൊറോണ ബാധ ഇപ്പോള്‍ തടഞ്ഞില്ലെങ്കില്‍ വരും ദിവസങ്ങളില്‍ NHS അടക്കമുള്ള എമര്‍ജന്‍സി സര്‍വീസുകള്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. മരണ നിരക്ക് അനിയന്ത്രിതമായി ഉയരാന്‍ ഇത് കാരണമാകും” ഫസ്റ്റ് മിനിസ്റ്റര്‍ മാര്‍ക്ക് ഡ്രേക്ക്ഫോര്‍ഡ് കൂട്ടിച്ചേര്‍ത്തു.

Next Post

കോഴിക്കോട് നഗരത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഡെന്റൽ സ്റ്റുഡിയോ ഉത്ഘാടനം ചെയ്തു

Tue Oct 20 , 2020
കോഴിക്കോട് നഗരത്തിൽ അന്താരാഷ്ട്ര നിലവാരമൊരുക്കി എലൈറ്റ് ഡെന്റൽ സ്റ്റുഡിയോ കോഴിക്കോട് എരഞ്ഞിപ്പാലം സ്വപ്ന നഗരിക്ക് സമീപം പ്രവർത്തനം ആരംഭിച്ചു . ഇന്നലെ നടന്ന ചടങ്ങിൽ കാന്തപുരം എ.പി അബുബക്കർ മുസലിയാർ ഉത്ഘാടനം നിർവഹിച്ചു. കുട്ടികളുടെ ദന്ത പരിചരണം, റൂട്ട് കനാല്, ലേസർ ദന്ത ചികിത്സ, ഓർത്തോഡോന്റിക്‌സ്, മോണരോഗ വിഭാഗം, ഇമ്പ്ലാന്റോളജി, ഡെന്റൽ റേഡിയോളജി, കോസ്‌മെറ്റിക് ഡെന്റിസ്റ്ററി, ഓറൽ ആൻഡ് മാക്സിലോ ഫേഷ്യൽ സർജറി, ജനറൽ ഡെന്റിസ്റ്ററി എന്നിങ്ങനെ വിവിധ സേവങ്ങൾ […]

Breaking News

error: Content is protected !!